പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മടുത്ത തബു ടീനേജ് സുന്ദരിയായി പ്രത്യക്ഷപ്പെടുന്നു. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന ‘ദി ലെജന്റ് ഓഫ് കുനൽ’ ആണ്. ഇത്തരത്തത്തിൽ ശ്രദ്ധനേടുന്നത്. തബു മാത്രമല്ല, ബിഗ്‌ബി അമിതാഭ്‌ബച്ചനും ചെറുപ്പക്കാരനായി രൂപംമാറുന്നുണ്ട്. അശോക ചക്രവർത്തിയും ഭാര്യയുമായി സിനിമയിൽ നിറയുന്ന ബച്ചനും തബുവും ഒരു ഫ്‌ളാഷ്‌ബാക്ക് രംഗത്താണ് പ്രായം കുറഞ്ഞവരായി പ്രത്യക്ഷപ്പെടുന്നത്. ഹോളിവുഡിൽ നിന്നെത്തിയ പ്രഗത്ഭരായ മേക്കപ്പ് വിദഗ്‌ധരാണ് താരങ്ങളെ ചെറുപ്പക്കാരാക്കിയിരിക്കുന്നത്.
Generated from archived content: cinima1_april27_09.html Author: chithra_lekha