ദക്ഷിണേന്ത്യൻ – ഉത്തരേന്ത്യൻ സിനിമാ ആസ്വാദകരെ ഒരേപോലെ കീഴടക്കിയ മലയാളിസുന്ദരി അസിൻ ദിലീപിന്റെ നായികയായി അധികം വൈകാതെ മാതൃഭാഷയിൽ തിരച്ചെത്തുമെന്ന് സൂചന. ദിലീപിന്റെ നൂറാമത് ചിത്രത്തിൽ അസിനെ നായികയാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ അണിയറയിൽ തുടങ്ങിക്കഴിഞ്ഞത്രെ. സൂപ്പർതാരങ്ങളുടെ സിനിമകൾ തുടർച്ചയായി അവഗണിച്ച അസിൻ ദിലീപ് ചിത്രത്തിന് ഡേറ്റ് നൽകുമോ എന്ന് കണ്ടറിയണം.
ദിലീപിന്റെ നൂറാമത് ചിത്രം സംവിധാനം ചെയ്യാൻ നറുക്ക് വീണിരിക്കുന്നത് ഗുരുനാഥൻ കമലിനാണ്. കമൽ ചിത്രങ്ങളിൽ സ്‌ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നതിനാൽ അസിൻ ‘നോ’ പറയില്ലെന്ന് പൊതുവെ സംസാരമുണ്ട് ‘നരേന്ദ്രൻ മകൻ ജയകാന്തൻ’ വകയാണ് അസിൻ അഭിനയിച്ച ഏക മലയാളചിത്രം.
Generated from archived content: cinima1_april11_09.html Author: chithra_lekha