പൃഥ്വിരാജിനെ നായകനാക്കി വിപിൻപ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വൺവേടിക്കറ്റ്’ എന്നു പേരിട്ടു. മാർച്ചിൽ ഒറ്റപ്പാലത്ത് ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ രചന ബാബു ജനാർദ്ദനന്റേതാണ്. ‘കാക്കി’ എന്ന ചിത്രത്തിനുശേഷം ഈ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘വൺവേ ടിക്കറ്റി’നുണ്ട്.
തമിഴിൽ വൻ ഡിമാന്റേറിയതിനാൽ പൃഥ്വിരാജിന്റെ ഡേറ്റിനായി നിർമാതാക്കൾ നെട്ടോട്ടമോടുകയാണ്. അന്യഭാഷാ തിരക്കുമൂലം മലയാളം പ്രോജക്ടുകൾ താരം ഒഴിവാക്കുന്നതായും വാർത്തകളുണ്ട്. അമ്മ ചിത്രം ‘ട്വന്റി ട്വന്റി’യിൽ സഹകരിക്കാനെത്തുന്നതു തന്നെ ഏറെ പണിപ്പെട്ടാണ്. തെലുങ്കിലും വൻവരവേൽപാണ് പൃഥ്വിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Generated from archived content: cinena1_feb27_08.html Author: chithra_lekha