സൂപ്പർഹിറ്റ്‌ പ്രതീക്ഷയോടെ

ശ്രീനിവാസൻ പോലീസ്‌ വേഷം കൈകാര്യം ചെയ്‌ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്‌. നാടോടിക്കാറ്റ്‌, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, സന്മനസ്സുളളവർക്ക്‌ സമാധാനം ആനവാൽ

മോതിരം തുടങ്ങിയ ചിത്രങ്ങൾ തന്നെ ഉദാഹരണം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയെത്തിയ ആ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ തകർത്തോടിയിരുന്നു.

ഏറെ നാളത്തെ ഇടവേളക്കുശേഷം ശ്രീനിവാസൻ വീണ്ടും പോലീസ്‌ കുപ്പായമണിയുന്ന ‘ബോയ്‌ഫ്രണ്ടും’ വലിയ പ്രതീക്ഷകളോടെയാണ്‌ തിയേറ്ററുകളിലെത്തിയിരിക്കുന്നത്‌. ഈ ചിത്രത്തിലും ഹാസ്യരസപ്രധാനമായ വേഷമാണ്‌ ശ്രീനിവാസന്‌.

വിനയൻ സംവിധാനം ചെയ്യുന്ന ബോയ്‌ഫ്രണ്ടിൽ ജഗദീഷ്‌, മണിക്കുട്ടൻ, അജിത്‌, ലക്ഷ്‌മി ഗോപാലസ്വാമി, ഹണി, മധുമിത, ബിന്ദുപണിക്കർ തുടങ്ങിയവരും വേഷമിടുന്നു.

സിനിമാക്കമ്പനി റിലീസ്‌ ചിത്രം പ്രദർശനത്തിനെത്തിക്കും.

Generated from archived content: cinema4_oct12_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here