നയൻതാര-ഗോപിക പോര്‌ മുറുകുന്നു

തമിഴകം കീഴടക്കാനുളള മലയാളി നായികമാരുടെ കിടമത്സരം തമിഴ്‌ മാധ്യമങ്ങളിലെ ഗോസിപ്പ്‌ കോളങ്ങളിൽ ചൂടുളള വാർത്തയാകുന്നു. പരസ്‌പരം പാരവെക്കുന്നതിൽ ശ്രദ്ധയൂന്നുന്ന നയൻതാരയും ഗോപികയും തമിഴ്‌ സിനിമാ പ്രസിദ്ധീകരണങ്ങളിൽ ‘ഹോട്ട്‌’ നായികമാരായി ഇടം തേടിക്കഴിഞ്ഞു. ‘ബെഡ്‌റൂം’ സീനുകളുളള ഒരു ചിത്രവുമായി തന്നെ സമീപിച്ച നിർമാതാവിനോട്‌ നയൻതാരയാണ്‌ അനുയോജ്യയായ നായികയെന്ന്‌ ഗോപിക പറഞ്ഞതായി വന്ന വാർത്ത ചെറിയ തോതിൽ വിവാദമായിരുന്നു. വൃത്തികേടില്ലാത്ത രീതിയിലാണ്‌ ചിത്രീകരണം എന്നറിയിച്ചിട്ടും ഗോപിക ഇതേ പല്ലവി ആവർത്തിച്ചത്രേ.

‘കനാകണ്ടേനി’ൽ ഗാനരംഗത്ത്‌ ശ്രീകാന്തുമായി ഇഴുകിച്ചേർന്നഭിനയിച്ചത്‌ വിവാദമായതോടെ അത്തരം രംഗങ്ങൾ ഗോപിക മനപ്പൂർവ്വം ഒഴിവാക്കുകയാണത്രേ. മറുവശത്ത്‌ നയൻതാര ഐറ്റം നമ്പർ വരെ ചെയ്‌ത്‌ കോടികൾ സമ്പാദിക്കുന്നു. വിവിധ തലമുറയിലെ നായകർക്കൊപ്പം നയൻതാര അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റായത്‌ ഗോപികയെ അസൂയാലുവാക്കിയിരിക്കുകയാണത്രെ. തമിഴിൽ അടുത്തിടെ ഇറങ്ങിയ ഗോപിക ചിത്രങ്ങൾ പരാജയത്തിന്റെ രുചിയറിഞ്ഞിരുന്നു. നയൻതാരക്കു മുമ്പ്‌ തമിഴ്‌ പ്രേക്ഷകരെ കയ്യിലെടുത്ത ഗോപികക്ക്‌ ഇപ്പോൾ പറയത്തക്ക അവസരങ്ങളില്ലത്രേ. ബോധപൂർവം മലയാള ചലച്ചിത്രരംഗം തട്ടകമാക്കിയ ഗോപിക ഗ്ലാമർവേഷവുമായി സമീപിക്കുന്നവരെ നയൻതാരയുടെ അടുത്തേക്ക്‌ പറഞ്ഞുവിടുകയാണത്രേ.

ഷാജി കൈലാസ്‌, കമൽ എന്നീ ഒന്നാംകിട സംവിധായകർക്കൊപ്പം സഹകരിച്ച്‌ മലയാളത്തിലെ നമ്പർവൺ നായികയാകാനുളള കഠിന പരിശ്രമത്തിലാണ്‌ ഗോപിക ഇപ്പോൾ. ‘ചാന്തുപൊട്ടി’ലെ ഒരു ഗാനരംഗത്ത്‌ ദിലീപുമായി ഇഴുകിച്ചേർന്ന്‌ അഭിനയിച്ചതിനെക്കുറിച്ച്‌ ചോദിച്ചാൽ ഈ തൃശൂർക്കാരിക്ക്‌ ഉത്തരമില്ലത്രേ.

Generated from archived content: cinema4_nov30_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here