‘തന്മാത്ര’യെ തുടർന്ന് ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിനു സാധ്യതയേറി. രാഗം മൂവിസിന്റെ ബാനറിൽ മണി മല്യത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥാചർച്ചകൾ പുരോഗമിക്കുകയാണ്. ആദ്യ രണ്ടു ചിത്രങ്ങളിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും ഉൾപ്പെടുത്തിയ ബ്ലെസി ദിലീപിനു പറ്റിയ കഥയാണത്രെ തിരഞ്ഞെടുത്തിട്ടുളളത്. ബ്ലെസി ചിത്രത്തിൽ സഹകരിക്കണമെന്നത് ദിലീപിന്റെ ആഗ്രഹമായിരുന്നു.
‘തന്മാത്ര’യുടെ അവസാനഘട്ട ചിത്രീകരണത്തിലാണ് സംവിധായകനിപ്പോൾ. ഒറ്റപ്പാലത്ത് ദ്രുതഗതിയിൽ പൂർത്തിയാകുന്ന ചിത്രം ഈ ആഴ്‌ച തന്നെ പാക്കപ്പാകും. മോഹൻലാലിന്റെ കഥാപാത്രം തറവാട്ടിലെത്തുന്ന രംഗങ്ങളാണ് ഒറ്റപ്പാലത്ത് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. മൂന്നു മാസത്തിനുളളിൽ ‘തന്മാത്ര’ തീയറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.
തൊട്ടതെല്ലാം പൊന്നാക്കിയ ബ്ലെസിയെ തേടി നിരവധി ഓഫറുകൾ എത്തുന്നുണ്ടെങ്കിലും സൂക്ഷ്‌മതയോടെയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ബ്ലെസി പത്മരാജന്റെ സഹായിയായി പ്രവർത്തിച്ച ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ നിർമ്മിച്ച രാഗം മുവീസിന്റെ പുതിയ ചിത്രവും പതിവു ശൈലിയിലുളളതു തന്നെയാണത്രേ. ആദ്യ ചിത്രങ്ങളിലെ പോലെതന്നെ പുതുമുഖ നായിക തന്നെയായിരിക്കും ഈ സിനിമയിലും.
Generated from archived content: cinema4_nov2_05.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English