‘സൂര്യകിരീട’ത്തിലൂടെ നിത്യാദാസ്‌

ജോർജ്‌ കിത്തു സംവിധാനം ചെയ്യുന്ന ‘സൂര്യകിരീട’ത്തിൽ നിത്യാദാസ്‌ നായികയാകുന്നു. നീണ്ട ഇടവേളക്കുശേഷം നിത്യ മാതൃഭാഷയിൽ നായികവേഷം കെട്ടുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത്‌ നായകനാകുന്നു. ഷമ്മിതിലകൻ, മാമുക്കോയ, രമ്യ നമ്പീശൻ എന്നിവരും പ്രധാനതാരങ്ങളാണ്‌. തൃശൂരാണ്‌ കിത്തു ചിത്രത്തിന്റെ ലൊക്കേഷൻ. ആധാരം എന്ന കന്നിച്ചിത്രത്തിലൂടെ സംസ്ഥാന തലത്തിൽ അംഗീകരിക്കപ്പെട്ട ജോർജ്‌ കിത്തു ‘ഇന്ദ്രിയ’ത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സൂര്യകിരീടം. സവിധം, സമാഗമം, ശ്രീരാഗം എന്നീ ചിത്രങ്ങൾ ഭരതശിഷ്യന്റെ കഴിവിന്റെ ഉദാഹരണങ്ങളാണ്‌. പിന്നീടെന്തുകൊണ്ടോ ഈ സംവിധായകൻ സിനിമയുടെ തിരക്കിൽ ഒറ്റപ്പെട്ടു.

ഉപനായികാവേഷങ്ങൾക്ക്‌ ഇനിയില്ലെന്ന്‌ പ്രഖ്യാപിച്ച്‌ അന്യഭാഷയിലേക്ക്‌ കടന്ന നിത്യാദാസ്‌ നായികാവേഷത്തിനായി കാത്തിരിക്കുകയായിരുന്നു. തെലുങ്കിൽ അറിയപ്പെടുന്ന താരമാണ്‌ ഈ കോഴിക്കോട്ടുകാരി. മലയാളത്തിൽ ഗ്രാമീണ കഥാപാത്രങ്ങളിൽ ശോഭിച്ച നിത്യ തെലുങ്കിൽ ഗ്ലാമർ പ്രദർശനത്തിനും തയ്യാറാണത്രെ. ദിലീപിന്റെ നായികയായി ‘ഈ പറക്കും തളിക’യിലൂടെയാണ്‌ നിത്യാദാസ്‌ സിനിമയിലെത്തിയത്‌. ആദ്യചിത്രത്തിലേതുപോലൊരു വേഷം പിന്നീട്‌ ഈ യുവനായികയെ തേടിയെത്തിയില്ല എന്ന കാര്യത്തിൽ എതിരഭിപ്രായമില്ല.

Generated from archived content: cinema4_may3_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here