പ്രേക്ഷകമനം കവരാൻ തസ്‌കരവീരൻ വരുന്നു

‘തൊമ്മനും മക്കളും’ വൻവിജയമായതിനെ തുടർന്ന്‌ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി പ്രേക്ഷകർക്ക്‌ മുന്നിലെത്തുന്നു. രസിക എന്റർടൈൻമെന്റിന്റെ ബാനറിൽ വിന്ധ്യൻ നിർമ്മിച്ച ‘തസ്‌കരവീരനി’ൽ തികച്ചും വ്യത്യസ്‌തമായ കഥാപാത്രമാണ്‌ സൂപ്പർതാരത്തിന്‌. ജനപ്രിയതയിൽ മുന്നിട്ടു നിൽക്കുന്ന മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട്‌ ചിത്രീകരണവേളയിൽ തന്നെ ശ്രദ്ധേയമായിരുന്നു ‘തസ്‌കരവീരൻ’. ആക്ഷനും ഹ്യൂമറും കൂടിച്ചേർന്ന കുടുംബകഥയാണ്‌ ഈ ചിത്രത്തിലൂടെ സംവിധായക ജോഡി പ്രമോദ്‌ പപ്പൻ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്‌. ഹോളിവുഡ്‌ ചിത്രങ്ങളുടെ മുഖമുദ്രയായ മാസ്‌ക്‌ ടെക്‌നിക്‌ ഈ ചിത്രത്തിലൂടെ മലയാളത്തിൽ പരീക്ഷിക്കപ്പെടുകയാണ്‌.

മോഷണം തൊഴിലാക്കിയ രണ്ടു കുടുംബങ്ങളുടെ കുടിപ്പകയാണ്‌ ചിത്രത്തിനാധാരം. മോഷണം നിർത്തി കുടുംബ ജീവിതത്തിലേക്ക്‌ തിരിച്ചുവരാൻ ശ്രമിച്ചതോടെയാണ്‌ പീലി ഇട്ടിയുമായി ശത്രുതയിലാകുന്നത്‌. അവരുടെ ശത്രുത മക്കളിലൂടെ തുടർന്നു. കൊച്ചുമക്കളും ഇതിൽ പങ്കാളിയാകുന്നു. പീലിയായി മധുവും കൊച്ചുമകൻ അറക്കളം ബേബിയായി മമ്മൂട്ടിയും രംഗത്തെത്തുന്നു. ഇട്ടിയെ സ്‌ഫടികം ജോർജും മകനെ ഇന്നസെന്റും അവതരിപ്പിക്കുന്നു. രാജൻ.പി.ദേവാണ്‌ മമ്മൂട്ടിയുടെ അച്‌ഛനായി ഈ ചിത്രത്തിൽ എത്തുന്നത്‌. അറക്കളം ബേബിയുടെ മനംകവർന്ന മുട്ടക്കച്ചവടക്കാരി തങ്കമണിയാണ്‌ ചിത്രത്തിലെ നായികാ കഥാപാത്രം. നയൻതാരയാണ്‌ തങ്കമണിയെ അവതരിപ്പിക്കുന്നത്‌. മധു അവതരിപ്പിക്കുന്ന പൈലിയുടെ കാമുകി മീനാക്ഷിയായി ഷീലയാണ്‌ രംഗത്തെത്തുന്നത്‌.

ആന്റണി ഈസ്‌റ്റുമാന്റെ കഥയ്‌ക്ക്‌ ഡെന്നീസ്‌ ജോസഫാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.

Generated from archived content: cinema4_may12.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English