റാഫി മെക്കാർട്ടിൻ ടീമിനൊപ്പം മോഹൻലാൽ ഒന്നിക്കുന്ന ‘ഹലോ’ 27ന് ഒറ്റപ്പാലത്ത് ഷൂട്ടിംഗ് ആരംഭിക്കുന്നു. പാർവ്വതി മിൽട്ടൺ ആണ് ലാലിന്റെ ജോഡിയാകുന്നത്. മലബാർ ഗോൾഡിന്റെ പരസ്യചിത്രത്തിൽ ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട് പാർവതി. ജിതിൻ ആർട്‌സിന്റെ ബാനറിൽ ജോയ്‌തോമസ് ശക്തികുളങ്ങര നിർമ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ കാരക്കുടിയാണ്.
നിരവധി സൂപ്പർഹിറ്റുകൾക്ക് ജൻമം നൽകിയിട്ടുള്ള റാഫി മെക്കാർട്ടിൻ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത് ചലചിത്ര വൃത്തങ്ങളിൽ സംസാരവിഷയമായിക്കഴിഞ്ഞു. സംവിധായക ഇരട്ടകൾ തന്നെ രചന നിർവഹിക്കുന്ന സിനിമയിൽ നീണ്ട താരനിര തന്നെയുണ്ട്. പുതുമുഖ സംവിധായകരെ സൂപ്പർതാരം ഇപ്പോൾ ഒഴിവാക്കുന്നതായും വാർത്തകളുണ്ട്. ലബ്ധപ്രതിഷ്‌ഠരായ സംവിധായകരെയും കഴിവു തെളിയിച്ച നവാഗതരെയുമാണ് പരിഗണിക്കുന്നത്. സംവിധായക-തിരക്കഥാകൃത്ത് രഞ്ജിത്തുമായി വീണ്ടും ഒന്നിക്കുന്ന ചിത്രവും കൂട്ടത്തിൽപ്പെടുന്നു. വൈശാഖമൂവിസിന്റെ ബാനറിൽ പി.രാജൻ നിർമിക്കുന്ന സിനിമയുടെ വൺലൈൻ പൂർത്തിയായിക്കഴിഞ്ഞു. കെ.പി. കുമാരൻ, പി.ടി.കുഞ്ഞുമുഹമ്മദ് എന്നിവരുടെ പുതിയ ചിത്രങ്ങളിൽ താരത്തിന് അവാർഡ് പ്രതീക്ഷയുണ്ട്. രാംഗോപാൽ വർമ്മയുടെ ‘ഷോലെ’ അടക്കം നിരവധി ബിഗ്‌ബജറ്റ് ചിത്രങ്ങളും കൈയിലുണ്ട്. അൻവർ റഷീദിന്റെ ‘ഛോട്ടാ മുംബൈ’യാണ് വിഷു റിലീസ്.
Generated from archived content: cinema4_mar26_07.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English