‘കീർത്തിചക്ര’യ്‌ക്കുശേഷം മേജർ രവി സംവിധാനം ചെയ്യുന്ന പട്ടാളചിത്രമായ ‘മിഷൻ 90 ഡേയ്‌സ്’ൽ വാണി വിശ്വനാഥ് ശ്രദ്ധേയമായ റോളിൽ. മമ്മൂട്ടി പട്ടാള ഓഫീസറായെത്തുന്ന സിനിമയിൽ ലാലു അലക്സ്, ഇന്നസെന്റ്, കലാഭവൻ മണി, കൊച്ചിൻ ഹനീഫ എന്നിവരും മുഖ്യറോളുകളിലുണ്ട്. ശ്രീ ഉതൃട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറ നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മേജർ രവി തന്നെയാണ്.
മമ്മൂട്ടി ചിത്രമായ ബെൽറാം v/s താരാദാസിലൂടെയാണ് വാണി ഒടുവിൽ മലയാളത്തിലഭിനയിച്ചത്. ഇതിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും തുടർന്ന് മികച്ച വേഷങ്ങളൊന്നും വാണിയെ തേടിയെത്തിയില്ല. സുരേഷ്‌ഗോപിയുടെ ചിന്താമണി കൊലക്കേസിൽ വക്കീലായി തിളങ്ങി. ‘മിഷൻ 90 ഡേയ്‌സിൽ’ ആക്ഷന് പ്രാധാന്യമുള്ള റോളാണ് വാണിക്ക്. വിവാഹശേഷം തിരക്കിന്റെ ലോകത്തെത്താൻ കഠിനപ്രയത്നം നടത്തിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. തമിഴിലും തെലുങ്കിലും ഇതു തന്നെയായിരുന്നു അവസ്ഥ.
Generated from archived content: cinema4_mar17_07.html Author: chithra_lekha