കൊച്ചി രാജാവിനുശേഷം ദിലീപും ജോണി ആന്റണിയും ഒന്നിക്കുന്ന ചിത്രത്തിന് ‘ഇൻസ്‌പെക്‌ടർ ഗരുഡ്’ എന്നു പേരിട്ടു. ദിലീപ് ആദ്യമായി പോലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് സ്വന്തം. തികച്ചും വ്യത്യസ്‌തനായ ഇൻസ്‌പെക്‌ടറായാണ് ദിലീപ് ഈ ചിത്രത്തിലെത്തുന്നത്. കരാറായ സിനിമകൾ പൂർത്തീകരിച്ച ശേഷമാണ് ദിലീപ്-ജോണി ആന്റണി ചിത്രം തുടങ്ങുക. ജോണിയുടെ സി.ഐ.ഡി മൂസയിൽ പോലീസ് വേഷം കൊതിച്ച് സി.ഐ.ഡി. ആയ നായകനെയാണ് ദിലീപ് അവതരിപ്പിച്ചത്. പ്രിയദർശന്റെ ‘വെട്ടം’, വിനയന്റെ ‘വാർ ആന്റ് ലൗ’ എന്നീ ചിത്രങ്ങളിൽ പട്ടാളക്കാരനായും ദിലീപ് തിളങ്ങിയിരുന്നു.
വർണപ്പകിട്ട് നിർമിച്ച ജോക്കുട്ടനാണ് ഇൻസ്‌പെക്‌ടർ ഗരുഡ് നിർമ്മിക്കുന്നത്. ജോണി ആന്റണിയുടെ ചിത്രങ്ങൾ ദിലീപിന്റെ കരിയറിൽ നിർണായകങ്ങളാണ്. കഥാവശേഷൻ, രസികൻ എന്നീ ചിത്രങ്ങളുടെ പരാജയത്തെ തുടർന്നെത്തിയ ദിലീപിന്റെ കൊച്ചി രാജാവ് ഹിറ്റായിരുന്നു.
Generated from archived content: cinema4_june15_05.html Author: chithra_lekha