രജനീകാന്തിന്റെ നായികയായി ‘ശിവാജി’യിൽ അഭിനയിക്കുന്ന ശ്രേയക്ക് തിരക്കേറുന്നു. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നിരവധി ഓഫറുകളാണ് ഈ സുന്ദരിയെത്തേടിയെത്തുന്നത്. തെലുങ്കിലെ സൂപ്പർതാരം മഹേഷ്‌ബാബുവിന്റെ തമിഴക അരങ്ങേറ്റത്തിൽ നായിക ശ്രേയയാണ്. വിജയുടെ പുതിയ ചിത്രത്തിലെ നായിക ശ്രേയയാണെന്നത് ഇവരെ ഡിമാന്റുള്ള താരമാക്കുന്നു. നാഗാർജുനൻ-നയൻതാര ജോഡിയുടെ ചിത്രത്തിലും ശ്രേയയ്‌ക്ക് മികച്ചവേഷമാണ്. മലയാളത്തിൽ മൊഴിമാറ്റം ചെയ്‌ത് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്. ശിവാജിയിൽ കരറായതോടെ ഒരുവർഷമായി ശ്രേയ അഭിനയ രംഗത്തുനിന്നും സംവിധായകന്റെയും നായകന്റെയും നിർദ്ദേശപ്രകാരം വിട്ടു നിൽക്കുകയായിരുന്നു.
Generated from archived content: cinema4_jan26_07.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English