ജയറാമും ലോഹിയും വീണ്ടും ഒന്നിക്കുന്നു

കുടുംബചിത്രങ്ങളുടെ പട്ടികയിൽ ഹിറ്റുകൾ എഴുതിച്ചേർത്ത ലോഹിതദാസ്‌-ജയറാം ടീം വീണ്ടും. നീണ്ട ഇടവേളയ്‌ക്കുശേഷം ലോഹി മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തിൽ നായകനാകാൻ ജയറാമിനെ തിരഞ്ഞെടുത്തു കഴിഞ്ഞു. മാർച്ച്‌ ഒന്നിന്‌ ചിത്രീകരണമാരംഭിക്കും. മലയാളി പ്രേക്ഷകർക്ക്‌ കലാമൂല്യമേറിയ ദൃശ്യവിരുന്നുകൾ നൽകിയ സെവൻ ആർട്‌സാണ്‌ ഈ സിനിമ നിർമ്മിക്കുന്നത്‌. കഥയും തിരക്കഥയും സംഭാഷണവും പതിവുപോലെ ലോഹി തന്നെ എഴുതുന്നു.

സിബിമലയിൽ, സത്യൻ അന്തിക്കാട്‌ എന്നിവരുടെ ചിത്രങ്ങൾക്കുവേണ്ടി ലോഹിതദാസ്‌ സൃഷ്‌ടിച്ച നായക കഥാപാത്രങ്ങൾ ജയറാമിന്റെ കരിയറിൽ നിർണായകമാണ്‌. തൂവൽകൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മാലയോഗം എന്നിവയിലെല്ലാം അഭിനയപ്രധാന വേഷങ്ങളായിരുന്നു ജയറാമിന്‌. സംവിധാന രംഗത്തേക്കു തിരിഞ്ഞപ്പോഴും ലോഹി ജയറാമിനെ നായകനാക്കി ചിത്രമൊരുക്കി. ലോഹിയുടെ രണ്ടാമതു സംവിധാനസംരംഭമായ ‘കാരുണ്യം’ അഭിനേതാവ്‌ എന്ന നിലയിൽ ജയറാമിനു നേട്ടമായിരുന്നു. കാരുണ്യത്തിലെ അഭ്യസ്‌തവിദ്യനായ തൊഴിൽരഹിതനെ ഈ നടൻ മനോഹരമാക്കിയിരുന്നു. ഈ ചിത്രത്തിനുശേഷം സംവിധാനം ചെയ്‌ത ചിത്രങ്ങളിലൊന്നും, ജയറാം ഉണ്ടായിരുന്നില്ലെങ്കിലും ‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ലെ റോയിയെ ലോഹി മെനഞ്ഞെടുത്തതായിരുന്നു. ഈ ചിത്രത്തിന്റെ വൻ വിജയം ജയറാമിന്റെ കരിയറിൽ നിർണായക പങ്കുവഹിച്ചിരുന്നു.

രാജസേനന്റെ ‘മധുചന്ദ്രലേഖ’യിൽ അഭിനയിച്ചുവരികയാണ്‌ ജയറാമിപ്പോൾ. ഉർവശിയും മംമ്‌തയും നായികമാരാകുന്ന ഈ കുടുംബ ചിത്രത്തിൽ ഗായകന്റെ വേഷമാണ്‌ താരത്തിന്‌.

Generated from archived content: cinema4_feb15_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here