മോഹൻലാൽ-റാഫി മെക്കാർട്ടിൻ ടീം ഒന്നിക്കുന്ന ‘ഹലോ’യിൽ സംവൃത സുനിലിന് മുഖ്യവേഷം. പ്രമുഖ മോഡൽ പാർവതി മിൽട്ടണാണ് നായികയെങ്കിലും കഥയിൽ നിർണായക പ്രാധാന്യമുള്ള റോളാണ് സംവൃതയ്‌ക്ക് ലഭിച്ചിട്ടുള്ളത്. മധു, സിദ്ദിഖ്, റിസബാവ, ഭീമൻ രഘു, സൈജു കുറുപ്പ്, മധു വാര്യർ, സ്‌ഫടികം ജോർജ്, ഗണേഷ് തുടങ്ങി വൻതാരനിര തന്നെയുണ്ട്. മോഹൻലാൽ ശിവരാമൻ വക്കീലായി അരങ്ങു തകർക്കുന്ന സിനിമയുടെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത് വയലാർ ശരത്‌ചന്ദ്രവർമ്മ-അലക്സ്‌പോൾ ടീമാണ്. ജിതിൻ ആർട്‌സിന്റേ ബാനറിൽ ജോയി തോമസ് നിർമിക്കുന്ന സിനിമ ഒറ്റപ്പാലം, ഊട്ടി, കാരക്കുടി എന്നിവിടങ്ങളിലായി പൂർത്തിയാകും.
ഡിഗ്രി പഠനം പൂർത്തിയാക്കിയ സംവൃത സുനിൽ സിനിമയിൽ സജീവമാകുകയാണ്. ലാൽ ജോസിന്റെ ‘അറബിക്കഥ’യിലും ശ്രദ്ധേയ റോളിലെത്തുന്നുണ്ട്. ജയസൂര്യയുടെ ജോഡിയായി സംവൃത ആദ്യമായി പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. ചിത്രീകരണം പൂർത്തിയായ ‘അനാമിക’യിൽ അതിശക്തമായ കഥാപാത്രമാണ് യുവനായിക എത്തുന്നത്.
Generated from archived content: cinema4_apr27_07.html Author: chithra_lekha