‘ലോകനാഥൻ’ വരുന്നു

കലാഭവൻ മണി ജില്ലാകളക്‌ടറുടെ വേഷത്തിലെത്തുന്ന ‘ലോകനാഥൻ ഐ.എ.എസ്‌’ ഓണത്തിന്‌ തീയറ്ററുകളിലെത്തുന്നു. സുനിതാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം.മണി നിർമ്മിക്കുന്ന ഈ ചിത്രം അനിൽ സംവിധാനം ചെയ്യുന്നു. ഗായത്രി ജയറാമാണ്‌ നായിക.

കേരളത്തിലെ മേജർ സെന്ററുകളിൽ അരോമ മൂവീസ്‌ ഈ ചിത്രം പ്രദർശത്തിനെത്തിക്കും.

തീപാറുന്ന ഡയലോഗോടെ ആക്ഷന്‌ പ്രാധാന്യം നൽകുന്ന ഒരു പക്കാ എന്റർടെയ്‌നറായിട്ടാണ്‌ ഈ ചിത്രം ഒരുങ്ങുന്നത്‌. ഹരിശ്രീ അശോകൻ, സലിംകുമാർ, നിഷാന്ത്‌സാഗർ, കലാശാല ബാബു, ശ്രീരാമൻ, സാദിഖ്‌, അനിൽമുരളി, നാരായണൻനായർ, രേഖ, സോണിയ, പൊന്നമ്മ ബാബു എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

നവാഗതനായ ബിജു വട്ടപ്പാറയാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌. കൈതപ്രത്തിന്റെ ഗാനങ്ങൾക്ക്‌ എം.ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു. കലാസംവിധാനം -ശ്രീനി, സ്‌റ്റിൽസ്‌ – സലീഷ്‌ പെരിങ്ങോട്ടുകര, പ്രൊ.എക്‌സിക്യൂട്ടീവ്‌- സേതു അടൂർ.

Generated from archived content: cinema3_sept21_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here