‘ടൈഗറി’ൽ‘ വിനീത്‌ കുമാർ

ഷാജി കൈലാസ്‌-സുരേഷ്‌ഗോപി ടീമിന്റെ ‘ടൈഗറി’ൽ വിനീത്‌ കുമാറിന്‌ പ്രധാന വേഷം. ചാനൽ റിപ്പോർട്ടറുടെ വേഷത്തിലാണ്‌ യുവനായകൻ എത്തുന്നത്‌. ചെറിയൊരു ഇടവേളയ്‌ക്കു ശേഷമാണ്‌ വിനീത്‌ അഭിനയിക്കുന്നത്‌. ‘സേതുരാമയ്യർ സി.ബി.ഐ.’യിൽ സി.ബി.ഐ. ഓഫീസറായും ‘അപരിചിതനി’ൽ അഡ്വക്കേറ്റായും ശ്രദ്ധേയപ്രകടനം കാഴ്‌ചവച്ചിട്ടും വിനീതിനെ തേടി പുതിയ അവസരങ്ങളൊന്നും എത്തിയില്ല.

നൃത്തരംഗത്ത്‌ വിനീതിനോളം തിളങ്ങുന്ന യുവതാരം മലയാളത്തിൽ ഇല്ലെന്നു തന്നെ പറയാം. എന്നിട്ടും ഈ രംഗത്ത്‌ മികച്ച ഒരു ഹിറ്റ്‌ നൽകാൻ ഈ നായകനായില്ല. സ്‌റ്റേജ്‌ ഷോകളിൽ നർത്തനപാടവം തെളിയിക്കാൻ വിധിക്കപ്പെട്ട വിനീത്‌ ബാലതാരമായാണ്‌ സിനിമയിൽ എത്തിയത്‌. സിബി മലയിൽ ചിത്രങ്ങളിലെ സ്ഥിരം ബാലതാരമായിരുന്നു. സിബിയുടെ തന്നെ ‘ദേവദൂതനി’ലൂടെയാണ്‌ വിനീത്‌ നായകനായുയർന്നത്‌. അന്ധഗായകൻ മഹേശ്വർ ആയി തിളങ്ങിയ നായകന്‌ ഈ സുരേഷ്‌ഗോപി ചിത്രം ബ്രേക്കായേക്കും. കഥയിൽ നിർണ്ണായക പ്രാധാന്യമുളള റോളാണ്‌ വിനീതിന്‌.

Generated from archived content: cinema3_sept14_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here