ലാൽ ജോസ് സലിംകുമാറിനെ നായകനാക്കി ഒരുക്കുന്ന ‘അച്ഛനുറങ്ങാത്ത വീട്ടി’ൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത് സഹോദരൻമാരും. ഇന്ദ്രജിത്ത് നായകതുല്യമായ കഥാപാത്രമാകുമ്പോൾ പൃഥ്വി അതിഥിതാരമായിട്ടാണ് എത്തുന്നത്. മീശമാധവനിലും ചാന്തുപൊട്ടിലും വേഷമിട്ട ഇന്ദ്രൻ പോസിറ്റീവ് കഥാപാത്രത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സംവൃത സുനിലും സുജാ കാർത്തികയും പുതുമുഖം മുക്തയുമാണ് ഈ സിനിമയിലെ നായികമാർ. സലിംകുമാറിന്റെ മക്കളായാണ് മൂവരും അഭിനയിക്കുന്നത്. വിഭാര്യനും മൂന്നു പെൺമക്കളുടെ അച്ഛനുമായുളള സലിമിന്റെ ചുവടുമാറ്റം പ്രേക്ഷകർക്കു പുതുമയാകും. വാട്ടർ അതോറിറ്റിയിൽ നിന്നും റിട്ടയർ ചെയ്‌ത ജീവനക്കാരന്റെ ജീവിതദുരന്തങ്ങളാണ് ഹാസ്യത്തിൽനിന്നും ചുവടുമാറി ‘അച്ഛനുറങ്ങാത്ത വീട്ടി’ൽ സലിം ഉൾക്കൊളളുന്നത്.
ബാബു ജനാർദ്ദനൻ തിരനാടകം രചിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, രാജൻ പി.ദേവ്, മധുവാര്യർ എന്നിവരും പ്രധാന താരങ്ങളാണ്. പീരുമേടാണ് ചിത്രത്തിന്റെ ലൊക്കേഷൻ.
Generated from archived content: cinema3_oct26_05.html Author: chithra_lekha