നയൻതാര പത്രപ്രവർത്തക

മാധ്യമപ്രവർത്തകയായി അഭിനയിച്ചതിന്റെ ത്രില്ലിലാണ്‌ നായിക നയൻതാര. ശരത്‌കുമാറിന്റെ നൂറാമത്‌ ചിത്രമായ ‘തലൈമകനി’ൽ ചാനൽ റിപ്പോർട്ടറായി നയൻ മികച്ച പ്രകടനം കാഴ്‌ചവെച്ചതായി വാർത്തയുണ്ട്‌. നായകനൊപ്പം ഡ്യുയറ്റ്‌ പാടി ഗ്ലാമർ പ്രദർശിപ്പിക്കുന്ന റോളല്ലെന്ന്‌ നായിക പറയുന്നു. തന്റേടിയായ പത്രപ്രവർത്തക നയന്റെ ഇമേജ്‌ തന്നെ മാറ്റിമറിക്കുമെന്നും അവകാശവാദമുണ്ട്‌. അതേസമയം ഗാനരംഗത്ത്‌ അതീവ ഗ്ലാമറസായി തന്നെയാണ്‌ പ്രത്യക്ഷപ്പെട്ടിട്ടുളളതത്രേ.

കമൽഹാസന്റെ ബിഗ്‌ ബജറ്റ്‌ ചിത്രം ‘ദശാവതാര’ത്തിൽ നിന്നും നായിക പുറത്തായിക്കഴിഞ്ഞു. കാൾഷീറ്റ്‌ പ്രശ്‌നം മൂലമാണ്‌ കമലിന്റെ ക്ഷണം നിരാകരിച്ചത്‌. നേരത്തെ വിദ്യാബാലനും ഈ ചിത്രത്തിൽനിന്നും പിന്മാറിയിരുന്നു. രജനീകാന്തിനെ പോലെ തലമുതിർന്ന നായകന്റെ ജോഡിയായി പ്രത്യക്ഷപ്പെട്ട നയൻതാരക്ക്‌ കമലിന്റെ നായികയാകാൻ യാതൊരു മടിയുമില്ലത്രേ. ‘ദശാവതാരം’ നഷ്‌ടമായതിൽ നായിക ദുഃഖിതയാണെന്നും അവരോടടുത്ത വൃത്തങ്ങൾ പറയുന്നു.

തെലുങ്കിൽ തിരക്കാണെങ്കിലും മലയാളത്തിൽ നിന്നും മികച്ച കഥാപാത്രം ലഭിച്ചാൽ ഉപേക്ഷിക്കില്ലെന്ന്‌ നായിക വ്യക്തമാക്കി. കമലിന്റെ ‘രാപ്പകൽ’ ആണ്‌ നയൻ ഒടുവിൽ സഹകരിച്ച മലയാള ചിത്രം.

Generated from archived content: cinema3_may12_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here