‘മൊഴി’യിലൂടെ തരംഗമുണർത്തിയ പൃഥ്വിരാജ്-പ്രകാശ്‌രാജ് ടീം വീണ്ടും ഒരു തരംഗത്തിന് തയ്യാറെടുക്കുന്നു. ‘ഉദയനാണ് താര’ത്തിന്റെ തമിഴ് റീമേക്കായ ‘വെള്ളിത്തിര’യിൽ. തുല്യ പ്രാധാന്യമുള്ള റോളാണ് ഇരുവർക്കും. യഥാക്രമം മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ അവതരിപ്പിച്ച വേഷങ്ങളാണ് ഇവർക്ക്. പൃഥ്വിയുടെ തമിഴ് അരങ്ങേറ്റമായ ‘പാരിജാത’ത്തിൽ അച്ഛൻറോളായിരുന്നു പ്രകാശിന്. ആദ്യചിത്രത്തിൽ അച്ഛനും മകനുമായി ഗംഭീര പ്രകടനം കാഴ്‌ചവച്ചു ഇരുവരും. ‘മൊഴി’യിൽ സുഹൃത്തുക്കളായിട്ടാണ് അഭിനയിച്ചത്. ഇത് ജനം രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. ഇതോടെ ഈ കൂട്ടുകെട്ട് കൂടുതൽ ദൃഢമായി.
തമിഴിൽ നിലയുറപ്പിക്കുന്ന പൃഥ്വി തുടർന്നുള്ള ചിത്രങ്ങളിലും പ്രകാശ്‌രാജിനെ സഹകരിപ്പിക്കുമെന്നറിയുന്നു. ഇമേജിൽ കുരുങ്ങാത്ത നടനാണ് പ്രകാശ് രാജ്. പൃഥ്വിയുടെ അഭിനയത്തെ വാനോളം പുകഴ്‌ത്തിയാണ് പ്രകാശ് പറയുന്നത്. തമിഴിലെ ഹീറ്റ്‌മേക്കറായ കെ.ബാലചന്ദറാണ് ഈ താരത്തെ കണ്ടെടുത്തത്. മലയാളത്തിലും പ്രകാശ് അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനോടൊപ്പം അഭിനയിച്ച ഇരുവർ എന്ന ചിത്രം അദ്ദേഹത്തിന് ദേശീയ ശ്രദ്ധ നേടികൊടുത്തു.
മലയാളത്തിലും തമിഴിലും നിരവധി ഓഫറുകൾ ലഭിക്കുന്ന പൃഥ്വി കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ യാതൊരുവിധ വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകുന്നില്ല എന്നാണ് അറിവ്.
Generated from archived content: cinema3_mar30_07.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English