ആക്ഷേപഹാസ്യ സിനിമയുമായി ബാലചന്ദ്രമേനോൻ

തനതു ശൈലിയിലൂടെ നിരവധി മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക്‌ സമ്മാനിച്ച ബാലചന്ദ്രമേനോൻ ആക്ഷേപഹാസ്യ സിനിമയുമായി എത്തുന്നു. വർഷങ്ങൾ നീണ്ട മൗനത്തിനു ശേഷമാണ്‌ ഒരു സിനിമ സംവിധാനം ചെയ്യുന്നത്‌. രാഷ്‌ട്രീയ വിമർശനമാണ്‌ പുതിയ ചിത്രത്തിന്‌ ആധാരം. രചനാ ജോലികൾ ആരംഭിച്ചുകഴിഞ്ഞ സിനിമയിൽ സൂപ്പർതാരങ്ങൾ അണിനിരക്കുമെന്നും സൂചനയുണ്ട്‌. താരനിർണയം ഇനിയും പൂർത്തിയായിട്ടില്ല. റോഡപകടങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി പൂർത്തിയായശേഷമാണ്‌ ബാലചന്ദ്രമേനോൻ ആക്ഷേപഹാസ്യ ചിത്രത്തിലേക്ക്‌ കടക്കുന്നത്‌.

‘നയം വ്യക്തമാക്കുന്നു’ എന്ന മമ്മൂട്ടി ചിത്രത്തിനുശേഷം മേനോൻ രാഷ്‌ട്രീയാധിഷ്‌ഠിതമായി സിനിമ ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. മൂന്നു ദശാബ്ദം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 35 ചിത്രങ്ങൾക്ക്‌ ഈ സംവിധായകൻ ജൻമം നൽകിയിട്ടുണ്ട്‌. മൂന്നുവർഷം മുമ്പ്‌ തിയറ്ററുകളിലെത്തിയ ‘കൃഷ്ണാ ഗോപാൽകൃഷ്ണ’യാണ്‌ മേനോൻ ഒടുവിൽ സംവിധാനം ചെയ്തത്‌.

അഭിനയരംഗത്ത്‌ മാത്രം ശ്രദ്ധയൂന്നി വരികയായിരുന്നു ബാലചന്ദ്രമേനോൻ അടുത്തകാലം വരെ. ‘ക്ലാസ്‌മേറ്റ്‌സി’ലെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. നവാഗതനായ ഉദയ്‌ അനന്തിന്റെ ‘പ്രണയകാല’ത്തിൽ നായകന്റെ അച്ഛനായി വേഷമിടുകയാണിപ്പോൾ. സംപ്രേഷണം തുടരുന്ന ‘മാലയോഗം’ മെഗാസീരിയലിൽ പ്രധാനവേഷക്കാരനായി ദിവസവും ടെലിവിഷൻ പ്രേക്ഷകർക്കു മുന്നിലെത്താന്നുണ്ട്‌ താരം.

Generated from archived content: cinema3_mar26_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here