പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ബിപിൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ‘കാക്കി’യിൽ മാനസയും മീര വാസുദേവും നായികമാരാകുന്നു. വലിയവീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സിറാജ് നിർമ്മിക്കുന്ന സിനിമയിൽ മുകേഷും ശ്രദ്ധേയമായ റോളിലുണ്ട്. ടി.എ. ഷാഹിദ് തിരക്കഥ ഒരുക്കുന്നു. കോഴിക്കോടാണ് കാക്കിയുടെ പ്രധാന ലൊക്കേഷൻ.
മമ്മൂട്ടിയുടെ ‘ബിഗ്‌ബി’യിലൂടെ അരങ്ങേറ്റം കുറിച്ച മാനസയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് കാക്കി. മുൻകാല നായിക കനകദുർഗയുടെ മകൾ അമ്മയെപ്പോലെ മലയാളം തട്ടകമാക്കാനുള്ള ശ്രമത്തിലാണ്. ‘കാക്കി’യിൽ പൃഥ്വിക്കൊപ്പം അണിനിരക്കുന്നത് പുതുമുഖ നായിക എന്ന നിലയിൽ മാനസയ്‌ക്ക് നേട്ടമാകും.
തൻമാത്രയ്‌ക്കുശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ കുറഞ്ഞ മീരാ വാസുദേവിനും ഈ ചിത്രം നിർണായകമാണ്. ടെലിവിഷൻ സീരിയലുകളിലേക്ക് കടന്നുകഴിഞ്ഞ മീര മികച്ച റോളുകൾ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ്.
Generated from archived content: cinema3_mar10_07.html Author: chithra_lekha