സന്തോഷ് ശിവന്റെ ‘അനന്തഭദ്ര’ത്തിൽ തികച്ചും വ്യത്യസ്‌തമായ റോളിലാണ് കലാഭവൻ മണി എത്തുന്നത്. കളരിയഭ്യാസിയായ ചെമ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തമിഴിൽ നിന്നെത്തിയ മികച്ച അവസരങ്ങളെയും മണി തഴഞ്ഞിരിക്കുകയാണ്. രണ്ടു ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളാണ് നായകൻ നിരാകരിച്ചത്.
അന്ധകഥാപാത്രമാണ് മണി അവതരിപ്പിക്കുന്ന ചെമ്പൻ. കളിക്കൂട്ടുകാരനായ ദിഗംബരൻ കണ്ണിൽ വിഷപ്പൊടി വിതറി ചെമ്പനെ അന്ധനാക്കിയശേഷം ചെമ്പന്റെ സഹോദരി ഭാമയെ ആഭിചാരകർമങ്ങൾക്കായി അടിമയാക്കുന്നു. സഹോദരിയുടെ ജീവൻ രക്ഷിക്കാൻ ചെമ്പൻ നടത്തുന്ന പരാക്രമങ്ങളാണ് ‘അനന്തഭദ്ര’ത്തെ സംഭവബഹുലമാക്കുന്നത്. അഭിനയജീവിതത്തിലെ നിർണായക കഥാപാത്രമായാണ് മണി ചെമ്പനെ കണക്കാക്കുന്നത്. ‘ബെൻജോൺസൺ’ എന്ന ചിത്രത്തിലെ നായകനായാണ് മണി ഒടുവിൽ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഈ ചിത്രത്തിലെ ‘സോനാ സോനാ’ എന്ന ഗാനം ഹിറ്റായിക്കഴിഞ്ഞു.
Generated from archived content: cinema3_june23_05.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English