മോഹൻലാലിന്റെ ഇരട്ടവേഷങ്ങളുമായി ‘ഉടയോൻ’ ജൂലായ്‌ 14ന്‌

വർണ്ണച്ചിത്രയുടെ ബാനറിൽ ഭദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ‘ഉടയോൻ’ ജൂലൈ 14ന്‌ തിയേറ്ററുകളിലെത്തും. സുബൈർ നിർമ്മിക്കുന്ന ഉടയോനിൽ മോഹൻലാൽ അച്‌ഛനും മകനുമായി രണ്ടു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മനോജ്‌ കെ.ജയൻ, കലാഭവൻ മണി, ജഗതി ശ്രീകുമാർ, രാജൻ പി.ദേവ്‌, സിദ്ധിക്‌, ഇന്നസെന്റ്‌, നാസ്സർ, സാദ്ദിഖ്‌, മോഹൻജോസ്‌, ഇടവേള ബാബു, ഷമ്മി തിലകൻ, ഭീമൻ രഘു, ചാലി പാല, കൊച്ചുപ്രേമൻ, താഴ്‌വരം ഫെയിം സലീം ഗൗസ്‌, ലയ, സുകന്യ, കല്‌പന, ബിന്ദു പണിക്കർ, വത്സലാമേനോൻ, മാസ്‌റ്റർ ധീരേൻ ബജാജ്‌ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു.

ഛായാഗ്രഹണം-രാമചന്ദ്രബാബു, ഗാനരചന- ഗിരീഷ്‌ പുത്തഞ്ചേരി, അറുമുഖം വെങ്കിടിംഗ്‌, സംഗീതം-ഔസേപ്പച്ചൻ, വർണ്ണച്ചിത്ര റിലീസാണ്‌ ചിത്രം പ്രദർശനശാലകളിലെത്തിക്കുന്നത്‌. വാർത്താ പ്രചരണം എ.എസ്‌. ദിനേശ്‌.

Generated from archived content: cinema3_july6_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here