ദിലീപ്‌- ലോഹി ചിത്രം ആഗസ്‌റ്റിൽ

‘സൂത്രധാര’നുശേഷം ദിലീപും ലോഹിതദാസും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആഗസ്‌റ്റിൽ തുടങ്ങും. ദിലീപിനിണങ്ങുന്ന രണ്ടുകഥകളാണ്‌ സംവിധായകന്റെ കൈയിലുളളത്‌. ദിലീപിന്റെ കൂടി താൽപര്യം അറിഞ്ഞശേഷം ചിത്രത്തിന്‌ പേരിടും. താരനിർണയം ഉടൻ പൂർത്തിയാകും. കാവ്യാമാധവനാണ്‌ ഈ സിനിമയിൽ ദിലീപിന്റെ ജോഡി. കാവ്യ ആദ്യമായാണ്‌ ലോഹിതദാസിന്റെ കഥാപാത്രത്തിന്‌ ജീവനേകുന്നത്‌. മീരാജാസ്‌മിൻ പിന്മാറിയതിനെ തുടർന്നാണ്‌ കാവ്യയെ കരാർ ചെയ്‌തത്‌.

ഭാര്യാ ഭർത്താക്കൻമാരായാണ്‌ കാവ്യയും ദിലീപും വേഷമിടുന്നത്‌. സെവൻ ആർട്‌സ്‌ നിർമിക്കുന്ന ഈ ചിത്രം ഇരുവരുടെയും കരിയറിൽ നിർണായകമായിരിക്കും. ഇരുത്തം വന്ന വേഷങ്ങൾ അപൂർവ്വമായാണ്‌ കാവ്യക്ക്‌ ലഭിച്ചുവരുന്നത്‌.

Generated from archived content: cinema3_july17_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here