‘ജൂലൈ 4-ലെ’ കോളേജ് കുമാരി ശ്രീപിയയെ അതിമനോഹരമാക്കിയ യുവനായിക റോമ ശ്രദ്ധനേടുന്നു. ഗാന-നൃത്തരംഗങ്ങളിൽ ഏറെ തിളങ്ങാനായത് ‘നോട്ട് ബുക്ക്’ നായികയ്‌ക്ക് അനുഗ്രഹമാകുകയാണ്. ഷിബു ചക്രവർത്തി-ഔസേപ്പചൻ ടീം ഒരുക്കിയ പാട്ടിനൊത്ത് പക്വമായ നൃത്തച്ചുവടുകളാണ് യുവസുന്ദരി കാഴ്‌ചവെച്ചിട്ടുള്ളത്.
ക്യാമ്പസ് പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ‘ചോക്ലേറ്റ്’ കൂടി തിയേറ്ററുകളിൽ എത്തുന്നതോടെ റോമയുടെ താരപദവി കുത്തനെ ഉയർന്നേക്കും. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങളുടെ നായികയാകാനും ഈ അന്യഭാഷാ നടിക്ക് ക്ഷണം ലഭിച്ചിരുന്നു. അവയെല്ലാം ഒഴിവാക്കിയാണ് പ്രായത്തിനിണങ്ങുന്ന കഥാപാത്രങ്ങളെ റോമ തിരഞ്ഞെടുത്തത്.
Generated from archived content: cinema3_july11_07.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English