രാംഗോപാൽ വർമ്മ ആദ്യമായി തമിഴിൽ നിർമ്മിക്കുന്ന ചിത്രത്തിൽ മാധവന് രണ്ടു നായികമാർ. ‘ഡാർലിംഗ്’ എന്ന് പേരിട്ടിട്ടുളള ഈ ചിത്രത്തിൽ ഇഷാ ഡിയോൾ, ശ്രേയാ റെഡ്‌ഡി(ബ്ലാക്ക് ഫെയിം) എന്നിവർ നായികമാരാവുന്നു. ചെറാ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഘോനാ വെങ്കിട്ട് സംവിധാനം ചെയ്യുന്നു. രാംഗോപാൽ വർമയുടെ ചിത്രങ്ങൾക്ക് സംഭാഷണം രചിച്ചിട്ടുളള വെങ്കിട്ട് ആദ്യമായി സംവിധാന മേലങ്കിയണിയുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ആയുധ എഴുത്തിനു ശേഷം ഇഷാ ഡിയോൾ നായികയാകുന്ന തമിഴ്‌ചിത്രമാണിത്.
Generated from archived content: cinema3_jan2_06.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English