വിധു വിനോദ് ചോപ്ര അണിയിച്ചൊരുക്കിയ ‘ഏകലവ്യ’യിലെ പ്രകടനം റെയ്‌മ സെൻ എന്ന നടിയെ ഏവർക്കും പ്രിയങ്കരിയാക്കുന്നു. വിദ്യാബാലനാണ് നായിക എങ്കിലും റെയ്‌മയുടെ കഥാപാത്രവും പ്രേക്ഷകർ ശ്രദ്ധിക്കുന്നു. സുചിത്രാ സെന്നിന്റെ കൊച്ചുമകളായ റെയ്‌മയ്‌ക്ക് സിനിമയിലെത്താൻ എളുപ്പമായിരുന്നു. അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ആദ്യഘട്ടങ്ങളിൽ തന്നെ ലഭിച്ചതും. ഗോഡ്‌മദർ, ചോക്കർബാലി, പരിണീത, ദാമൻ എന്നീ ചിത്രങ്ങളിലൂടെ നായിക കരുത്തു തെളിയിക്കുകയും ചെയ്‌തു.
മലയാളിയായ കെ.കെ.മേനോന്റെ ‘ഹണിമൂൺ ട്രാവൽസ്’ എന്ന ചിത്രത്തിലെ നായികാ വേഷം ഇവരുടെ അഭിനയജീവിതത്തിൽ നിർണായകമാണ്. മിനി എന്ന ബംഗാളി പെൺകുട്ടിയായി മാറാൻ തനിക്ക് പെട്ടെന്നു കഴിഞ്ഞെന്ന് താരം പറയുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി ഈ ചിത്രത്തിൽ റെയ്‌മ വളരെയധികം ഗ്ലാമറസായും എത്തുന്നു. കഥാഘടനയ്‌ക്ക് ആവശ്യം വേണ്ട രംഗങ്ങളായതുകൊണ്ടാണ് ബെഡ്‌റൂം സീനിൽ പ്രത്യക്ഷപ്പെട്ടതെന്ന് ഒരു മുൻകൂർ ന്യായീകരണം എടുത്തിരുന്നു.
Generated from archived content: cinema3_feb28_07.html Author: chithra_lekha