സുരേഷ്‌ഗോപി-കമൽ ചിത്രം വരുന്നു

രണ്ടാംവരവിൽ പ്രമുഖ സംവിധായകരെല്ലാം സുരേഷ്‌ഗോപിക്ക്‌ തുണയാകുകയാണ്‌. കമലിന്റെ അടുത്ത പ്രോജക്‌ടുകളിലൊന്നിൽ സുരേഷ്‌ നായകനാകുന്നു. ഷാജി കൈലാസ്‌, റോഷൻ ആൻഡ്രൂസ്‌, രൺജിപണിക്കർ, ജയരാജ്‌, ഹരിഹരൻ എന്നിവരെല്ലാം പുതിയ ചിത്രങ്ങളിൽ സുരേഷിനെ തീരുമാനിച്ചു കഴിഞ്ഞു. കമൽ ചിത്രത്തിൽ ആദ്യമായാണ്‌ സുരേഷ്‌ കേന്ദ്രകഥാപാത്രമാകുന്നത്‌. പുതുമുഖ ചിത്രം വൈകിയതിനെത്തുടർന്ന്‌ കമൽ മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനും തീരുമാനിച്ചു കഴിഞ്ഞു.

ഈ വർഷം ഒടുവിൽ കമൽ-സുരേഷ്‌ഗോപി ചിത്രം തീയേറ്ററുകളിലെത്തിയേക്കും. കമലിന്റെ ആദ്യകാല ചിത്രങ്ങളിൽ സുരേഷ്‌ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്‌. തൂവൽസ്‌പർശം, ഉണ്ണികൃഷ്‌ണന്റെ ആദ്യത്തെ ക്രിസ്‌മസ്‌ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സുരേഷിനു പുറമെ മറ്റു നായകന്മാരും ഉണ്ടായിരുന്നു.

‘ലങ്ക’യിലെ സ്‌ത്രീലമ്പടനായ മറൈൻ ഓഫീസറെ പ്രേക്ഷകർ തളളിക്കളഞ്ഞതിന്റെ നിരാശയിലാണ്‌ താരം. കാര്യകാരണ സഹിതം ആരും വിമർശനവുമായി എത്തിയിട്ടില്ലെന്ന്‌ സുരേഷ്‌ഗോപി പറയുന്നു. ‘ലങ്ക’യിലെ പ്രകടനത്തെ വിമർശിച്ച്‌ ഊമക്കത്തുകൾ ധാരാളമായി നായകനെത്തുന്നുണ്ടത്രേ. നേരിട്ട്‌ വിമർശിക്കാൻ ആരും ധൈര്യപ്പെടുന്നില്ലെന്നും താരം പറയുന്നു.

അടുത്തിടെ റിലീസായ ചിന്താമണി കൊലക്കേസ്‌, രാഷ്‌ട്രം എന്നീ ചിത്രങ്ങളിൽ തികച്ചും വിഭിന്നമായ വേഷങ്ങളാണ്‌ സൂപ്പർതാരത്തിന്‌. കെ.മധുവിന്റെ ‘പതാക’യിൽ രാഷ്‌ട്രീയ നേതാവിനെ ഉൾക്കൊളളുന്നതിന്റെ തിരക്കിലാണ്‌ സുരേഷ്‌.

Generated from archived content: cinema3_apr12_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here