കാർത്തികക്ക്‌ കളക്‌ടർ വേഷം

ജേർണലിസ്‌റ്റായി ഒന്നിലധികം തവണ വേഷമിട്ട കാർത്തിക വിനയന്റെ ‘അതിശയനി’ൽ ജില്ലാ കളക്‌ടറാകുന്നു. കാവ്യയാണ്‌ ഈ ചിത്രത്തിലെ നായികയെങ്കിലും നിർണായകമായ കഥാപാത്രമാണ്‌ കാർത്തികക്ക്‌ ലഭിച്ചിട്ടുളളത്‌. സൂപ്പർതാര ചിത്രം വേണ്ടെന്നുവെച്ചാണ്‌ യുവനായിക ഗുരുസ്ഥാനീയനായ വിനയന്റെ സെറ്റിൽ എത്തിയിട്ടുളളത്‌. ജയസൂര്യ, മുകേഷ്‌ എന്നിവർക്കൊപ്പം ബോളിവുഡ്‌ സൂപ്പർതാരം ജാക്കി ഷ്‌റോഫും നായകനിരയിലുണ്ട്‌.

മിന്നിമായുന്ന വേഷങ്ങളിൽ വന്നുപോയിരുന്ന കാർത്തികക്ക്‌ ആദ്യമായി മുഴുനീള വേഷം നൽകിയത്‌ വിനയനാണ്‌. ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യനിൽ ജയസൂര്യയുടെ സഹോദരിയായി തരക്കേടില്ലാത്ത പ്രകടനം കാഴ്‌ചവെച്ച കാർത്തിക അൽപ്പസ്വല്പം ഗ്ലാമർ പ്രദർശിപ്പിച്ചതും വിനയൻ ചിത്രത്തിലൂടെ തന്നെ. ‘വെളളിനക്ഷത്ര’ത്തിൽ പൃഥ്വിരാജിന്റെ ജോഡിയായിരുന്നു. ഇതോടെ നായിക നിരയിൽ കാർത്തിക സ്ഥാനമുറപ്പിച്ചു. ‘പൈനാപ്പിൾ പെണ്ണേ…’ എന്ന ഗാനരംഗമാണ്‌ ബ്രേക്കായത്‌.

ലിഡിയ ഫെർണാണ്ടസ്‌ എന്ന കോതമംഗലംകാരിയെ കാർത്തിക എന്നു പേരുമാറ്റിയതും വിനയനാണ്‌. കുഞ്ചാക്കോ ബോബന്റെ നായികയായി ‘ഫൈവ്‌ ഫിംഗേഴ്‌സ്‌’ അടക്കം നിരവധി ചിത്രങ്ങൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. ‘ഫൈവ്‌ ഫിംഗേഴ്‌സ്‌’ ബോക്‌സോഫീസിൽ തകർന്നുവീണത്‌ നായികക്ക്‌ തിരിച്ചടിയായിരുന്നു. ഒന്നിലധികം നായികമാരുളള ചിത്രങ്ങളിലാണ്‌ കാർത്തിക കൂടുതലായും സഹകരിച്ചിട്ടുളളത്‌.

Generated from archived content: cinema3_apr05_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here