കലാഭവൻ മണി നായകനായ ‘ചാക്കോ രണ്ടാമൻ’, ‘റെഡ് സല്യൂട്ട്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ടിവി താരം സജിതാബേട്ടി സിനിമയിൽ സജീവമാകുന്നു. നൃത്തരംഗങ്ങളിൽ തിളങ്ങാനായത് യുവനായികയുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ‘ചാക്കോ രണ്ടാമനി’ൽ മണിയുടെ ഭാര്യാവേഷമായിരുന്നു സജിതക്ക്. ചുരുക്കം സീനുകളിൽ മാത്രം രംഗത്തെത്തുന്നുളളുവെങ്കിലും ശ്രദ്ധിക്കപ്പെടുന്ന പ്രകടനമായിരുന്നു.
തുളസീദാസ് സംവിധാനം നിർവഹിച്ച ‘മേലെ വാര്യത്തെ മാലാഖക്കുട്ടികൾ’ എന്ന സിനിമയിൽ ബാലതാരമായി രംഗത്തെത്തിയ സജിത ടെലിവിഷൻ പരമ്പരകളിലാണ് നായികയായുയരുന്നത്. കാവ്യാഞ്ഞ്‌ജലിയിലെ ടൈറ്റിൽ റോളിലൂടെ മുൻനിരക്കാരിലൊരാളായി. വിനയന്റെ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ അടക്കം നിരവധി ചിത്രങ്ങളിൽ ചെറുവേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഈ ആലപ്പുഴക്കാരി.
Generated from archived content: cinema2_sept2_06.html Author: chithra_lekha