തബു കോമഡി റോളിൽ

ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകരുടേയും ചലച്ചിത്ര നിരൂപകരുടെയും അവാർഡ്‌ ജൂറിയുടേയും മുക്തകണ്‌ഠം പ്രശംസ നേടിയ തബു കോമഡി റോളിൽ. ഗോവിന്ദ നായകനായെത്തുന്ന ‘പപ്പു പാസ്‌ ഹോഗയാ’ എന്ന സിനിമയിലാണ്‌ കോമഡി പരിവേഷവുമായി തബു പ്രത്യക്ഷപ്പെടുന്നത്‌. രവി ചോപ്രയുടെ പുതിയ പ്രോജക്ടിൽ മല്ലിക ഷെരാവത്ത്‌, ബിപാഷ ബസു, സുസ്മിത സെൻ എന്നീ ഗ്ലാമർറാണികളെ പിന്തള്ളിയാണ്‌ സുന്ദരി ഇടംപിടിച്ചിട്ടുള്ളത്‌. രണ്ടുതവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ തബു മുഴുനീള ഹാസ്യ ചിത്രത്തിൽ നായികയാകുന്നത്‌ ബോളിവുഡിൽ വാർത്താ പ്രാധാന്യം നേടുകയാണ്‌.

ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും ഇരുത്തം വന്ന കഥാപാത്രങ്ങളാണ്‌ ഈ നടിയെ തേടിയെത്തിയിട്ടുള്ളത്‌. പ്രിയദർശന്റെ ‘കാലാപാനി’യിൽ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച തബു സുരേഷ്‌ ഗോപിയുടെ ‘കവർസ്‌റ്റോറി’ അടക്കം ചുരുക്കം ചില മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. രാജീവ്‌ മേനോന്റെ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’, മണിരത്നത്തിന്റെ ‘ഇരുവർ’ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും നില ഭദമാക്കി. ‘മാച്ചിസ്‌’, ചാന്ദിനി ബാർ‘ എന്നീ ഓഫ്‌ബീറ്റ്‌ ഹിന്ദി ചിത്രങ്ങളാണ്‌ ദേശീയപുരസ്‌കാരങ്ങൾക്ക്‌ വഴിയൊരുക്കിയത്‌.

Generated from archived content: cinema2_sept24_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here