‘ദൂസരി രാധ’യെന്ന പേരിൽ വിവാദത്തിൽ ഇടംപിടിച്ച പോലീസ് ഓഫീസറെ അനുസ്‌മരിപ്പിക്കുന്ന വേഷവുമായി ജഗതി ശ്രീകുമാർ മലയാളി പ്രേക്ഷകർക്കു മുന്നിലെത്തുന്നു. തുളസീദാസ് കലാഭവൻ മണിയെ നായകനാക്കി ഒരുക്കുന്ന ‘രക്ഷകനി’ലാണ് ജഗതി സ്‌ത്രൈണസ്വഭാവമുളള കഥാപാത്രമാകുന്നത്. രാധയാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുന്ന കൃഷ്‌ണഭക്തയായ എസ്.ഐ.കാർവർണൻ ജഗതിയുടെ തികച്ചും വ്യത്യസ്‌തമായ വേഷമാണ്. ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട്’ അടക്കം നിരവധി ചിത്രങ്ങളിൽ ജഗതി പെൺവേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘കിലുക്കം കിലുകിലുക്ക’ത്തിലെ പെൺവേഷവും ജഗതി ഗംഭീരമാക്കിയിരുന്നു.
ടി.കെ.രാജീവ്‌കുമാറിന്റെ പുതിയ ചിത്രത്തിൽ ജഗതി നായകതുല്യമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മുൻകാല നായിക ശാരദയാണ് ഈ ചിത്രത്തിൽ ജഗതിയുടെ ജോഡി. ചെറിയൊരിടവേളക്കുശേഷം ജഗതി വീണ്ടും സജീവമായിരിക്കുകയാണ്.
Generated from archived content: cinema2_sept15_06.html Author: chithra_lekha