മുരളിക്ക്‌ മികച്ച വേഷങ്ങൾ

നഷ്‌ടപ്രതാപം വീണ്ടെടുക്കാൻ മുരളി തയ്യാറെടുക്കുന്നു. ദേശീയ അവാർഡ്‌ നേടിക്കൊടുത്ത ‘നെയ്‌ത്തുകാര’ന്റെ സംവിധായകനും മുരളിയും വീണ്ടും ഒന്നിക്കുകയാണ്‌. പ്രിയനന്ദനന്റെ ‘പുലിജന്മ’ത്തിൽ മുരളിയാണ്‌ കേന്ദ്രകഥാപാത്രം. പ്രശസ്‌ത കഥാകൃത്ത്‌ എൻ.പ്രഭാകരന്റെ ഇതേ പേരിലുളള കൃതിയാണ്‌ പ്രിയൻ അഭ്രപാളികളിൽ ആവിഷ്‌കരിക്കുന്നത്‌. ‘അപ്പമേസ്‌തിരി’യെപ്പോലെത്തന്നെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതിലേത്‌.

നീലപത്മനാഭന്റെ ‘തലമുറകൾ’ സിനിമയാകുമ്പോഴും നായകവേഷം മുരളിക്കുതന്നെയാണ്‌. തമിഴ്‌ഭാഷയിൽ ഒരുക്കുന്ന ഈ ചിത്രവും അഭിനേതാവെന്ന നിലയിൽ മുരളിക്ക്‌ നേട്ടമാകും. പി.ടി.കുഞ്ഞുമുഹമ്മദിന്റെ ‘പരദേശി’യിലെ നായകനായും മുരളി പരിഗണിക്കപ്പെടുന്നുണ്ട്‌. മുഖ്യധാരാ സിനിമ മലയാളത്തിൽ കാലഹരണപ്പെട്ടതോടെയാണ്‌ മുരളിക്ക്‌ ചിത്രങ്ങൾ കുറഞ്ഞത്‌. രാഷ്‌ട്രീയ പ്രവേശവും തിരിച്ചടിയായി. നാടകക്കളരിയിൽ നിന്നും സിനിമയിലെത്തി അഭിനയരംഗം കീഴടക്കിയ നടന്മാരിൽ മുമ്പനാണ്‌ മുരളി.

Generated from archived content: cinema2_oct26_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here