ഷാരൂഖ് ഖാനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കരീനകപൂർ നായികമാരിൽ ഒരാളാകുന്നു. വീണ്ടും ഷാരൂഖിന്റെ നായികയാകാനുള്ള ക്ഷണം ലഭിച്ചതിന്റെ ത്രില്ലിലാണ് കരീന. ദക്ഷിണേന്ത്യൻ സംവിധായകർക്ക് പച്ചക്കൊടി കാട്ടുന്ന കപൂർ കുടുംബത്തിലെ ഇളമുറക്കാരി ഷങ്കറിന് ഡേറ്റ് നൽകിയതിൽ അത്ഭുതമില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
‘ഓംശാന്തി ഓം’ എന്ന ചിത്രത്തിന്റെ പ്രീ-പബ്ലിസിറ്റിയിലൂടെ ബോളിവുഡിനെ ഇളക്കിമറിക്കുന്ന ഷാരൂഖ് ഖാന്റെ നായികാപദം കരീനയ്‌ക്ക് ലഭിച്ചതിൽ ബോളിവുഡ് സുന്ദരിമാർ അസൂയാലുക്കളാണത്രെ. കരീനയുടെ കരിയറിൽ ബ്രേക്കായേക്കും റോബോട്ട്.
Generated from archived content: cinema2_oct22_07.html Author: chithra_lekha