‘സ്‌മാർദിലീപ്‌ ചിത്രത്തിൽ മുകേഷിനു പ്രതീക്ഷയേറെ

സത്യൻ അന്തിക്കാടിന്റെ ദിലീപ്‌ ചിത്രത്തിലൂടെ വീണ്ടും തിരക്കിന്റെ ലോകത്തെത്തുകയാണ്‌ നടൻ മുകേഷ്‌. ദിലീപിന്റെ ജ്യേഷ്‌ഠനായെത്തുന്ന മുകേഷ്‌ ചിത്രത്തിൽ നിറസാന്നിധ്യമാണ്‌. ഉത്തരവാദിത്ത ബോധമില്ലാതെ നടക്കുന്ന ദിലീപിനെ നേർവഴി നടത്തുന്ന കഥാപാത്രം. ‘രസതന്ത്ര’ത്തിൽ ഗസ്‌റ്റ്‌ റോളിലെത്തിയ മുകേഷിന്‌ സത്യൻ ഈ ചിത്രത്തിൽ മുഴുനീള വേഷമാണ്‌ നൽകിയിരിക്കുന്നത്‌. കലാസംഗത്തിന്റെ ബാനറിൽ ഹംസ നിർമിക്കുന്ന ഇനിയും പേരിടാത്ത ചിത്രത്തിന്‌ തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെ. സംഗീതം ഇളയരാജ.

ഏഷ്യാനെറ്റ്‌, കൈരളി ചാനലുകളിൽ അവതാരകനായതോടെ ടെലിവിഷൻ പ്രേക്ഷകർക്കും പ്രിയങ്കരനാണ്‌ മുകേഷിപ്പോൾ. ‘ബലൂണി’ൽ ശോഭാ മോഹന്റെ നായകനായി സിനിമയിൽ എത്തിയ മുകേഷ്‌ ഇതിനകം 200-ലധികം ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു. ശോഭ അമ്മ വേഷങ്ങളിലേക്ക്‌ കൂടുമാറിയിട്ടും മുകേഷ്‌ നായകനായി തന്നെ തുടരുകയാണ്‌.

മമ്മൂട്ടി, മോഹൻലാൽ, ജഗതി ശ്രീകുമാർ, ദിലീപ്‌ എന്നിവർക്ക്‌ കലയോടുളള ആത്മാർത്ഥത ഏറെയാണെന്ന്‌ അനുഭവങ്ങളിലൂടെ തനിക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞെന്ന്‌ മുകേഷ്‌ പറയുന്നു.

‘ഗോഡ്‌ഫാദറി’ലെ രാമഭദ്രനാണ്‌ മുകേഷിന്റെ ഇഷ്‌ട കഥാപാത്രം.

Generated from archived content: cinema2_oct12_2006.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here