നീണ്ട ഇടവേളയ്‌ക്കു ശേഷം മോഹൻലാൽ ചിത്രത്തിൽ ശക്തി സാന്നിദ്ധ്യമാകുകയാണ് ജ്യോതിർമയി. അമൽ നീരജ് സംവിധാനം ചെയ്യുന്ന ‘സാഗർ ഏലിയാസ് ജാക്കി’യിൽ നായികമാരിലൊരാളായി സുന്ദരി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു. ജ്യോതിയുടെ ഗ്ലാമർ പ്രദർശനം ചിത്രത്തിന് മുതൽകൂട്ടാകുമെന്ന് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നു. സ്വിമ്മിംഗ് സ്യൂട്ടണിഞ്ഞ് ജ്യോതി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാളചിത്രവും ഇതായിരിക്കും ‘ഹരിഹരൻപിള്ള ഹാപ്പിയാണ്’ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയി മോഹൻലാലിന്റെ നായികയായി ഉയർന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘സാഗർ ഏലിയാസ് ജാക്കി’ സൂപ്പർഹിറ്റ് ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടർച്ചയാണ്. വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഭാവനയാണ് പ്രധാന നായിക.
Generated from archived content: cinema2_nov28_08.html Author: chithra_lekha