ദിലീപ്‌ മുഴുനീള കോമഡി ചിത്രങ്ങളിലേക്ക്‌ കൂടുമാറുന്നു

ജോഷിയുടെ ‘റൺവേ’യിലൂടെ ആക്‌ഷൻ ചിത്രങ്ങളിലേക്ക്‌ കൂടുമാറിയ ദിലീപ്‌ വീണ്ടും മുഴുനീളകോമഡി ചിത്രങ്ങളിലെ നായകനാകുന്നു. ചിത്രീകരണം പൂർത്തിയാകുന്ന ‘പാണ്ടിപ്പട’യിലും തുടങ്ങാനിരിക്കുന്ന ‘ചാന്തുപൊട്ടി’ലും നർമരംഗങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഒരുങ്ങുകയാണ്‌ ജനപ്രിയനായകൻ. ‘പഞ്ചാബി ഹൗസി’നെ അനുസ്‌മരിപ്പിക്കുന്ന രംഗങ്ങളാണ്‌ റാഫി-മെക്കാർട്ടിൻ ടീമിന്റെ പാണ്ടിപ്പടയുടെയും കരുത്ത്‌. ദിലീപും ഹരിശ്രീ അശോകനും നിറഞ്ഞാടുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിരനായകരെല്ലാമുണ്ട്‌.

‘മീശമാധവ’നിലൂടെ ദിലീപിനെ സൂപ്പർതാരമായുയർത്തിയ ലാൽജോസിന്റെ ‘ചാന്തുപൊട്ട്‌’ നിരവധി നർമ്മമുഹൂർത്തങ്ങൾ ഒത്തുകൂടിയ ചിത്രമാണ്‌. മിമിക്രി രംഗത്ത്‌ തനതു വ്യക്തിമുദ്ര പതിപ്പിച്ച ദിലീപിന്‌ നിഷ്‌പ്രയാസം ഉൾക്കൊളളാവുന്ന കഥാപാത്രമാണ്‌ ചാന്തുപൊട്ടിലെ സ്‌ത്രൈണസ്വഭാവക്കാരനായ നായകൻ രാധാകൃഷ്‌ണൻ. ഭാവനയും ഗോപികയും നായികമാരായെത്തുന്ന ഈ ചിത്രത്തിലും മലയാളത്തിലെ ഹാസ്യ ചക്രവർത്തിമാരെല്ലാം അണിനിരക്കുന്നുണ്ട്‌.

‘അടുത്ത വീട്ടിലെ പയ്യൻ’ എന്ന ഇമേജിലാണ്‌ ദിലീപിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്‌. അത്തരം ചിത്രങ്ങൾ സൂപ്പർഹിറ്റുകളുമായിരുന്നു.

ചുവടുമാറ്റിയ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളാകാതിരുന്നത്‌ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതിലെ പാളിച്ചയാണെന്ന തിരിച്ചറിവ്‌ ദിലീപിനെ വീണ്ടും ഉയരങ്ങളിലെത്തിക്കുമെന്നാണ്‌ സിനിമാ പ്രവർത്തകർ പറയുന്നത്‌.

Generated from archived content: cinema2_may4.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here