‘കളഭ’ത്തിൽ യുവനായകസംഗമം, നായിക നവ്യ

അനിൽ സംവിധാനം ചെയ്യുന്ന ‘കളഭ’ത്തിൽ തമിഴിലെയും മലയാളത്തിലെയും നായകനിരയിലെ പുതുനാമ്പുകൾ ഒന്നിക്കുന്നു. തമിഴ്‌നടൻ ബാല നായകനാകുന്ന ചിത്രത്തിൽ യുവനിരയിൽ ശ്രദ്ധേയരായ മണിക്കുട്ടനും അരുണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവ്യനായരാണ്‌ നായികാസ്ഥാനത്ത്‌. ബാബുവിനൊപ്പം അനിൽ ഒരുക്കിയ ‘പറയാ’മിൽ സിനിമാതാരമായി അതിഥിറോളിൽ പ്രത്യക്ഷപ്പെട്ട നവ്യക്ക്‌ ഈ പ്രണയകഥയിൽ പ്രതീക്ഷയേറെയാണ്‌. തിലകൻ, ജഗതി, കൽപ്പന എന്നിവരും പ്രധാന വേഷത്തിലുണ്ട്‌.

അനശ്വര സംഗീതജ്ഞൻ രവീന്ദ്രൻ അവസാനമായി ഈണമിട്ട ഗാനങ്ങൾ ‘കളഭ’ത്തിന്റെ പ്രത്യേകതയാണ്‌. ‘മിന്നൽ’ എന്ന ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ പാട്ടുകൾ സംഗീതത്തിന്‌ പ്രാധാന്യമുളള ചിത്രത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. വയലാർ ശരത്‌ചന്ദ്രവർമ്മയും എസ്‌.രമേശൻ നായരുമാണ്‌ ഗാനരചയിതാക്കൾ. അനന്തിക പിക്‌ചേഴ്‌സ്‌ ചിത്രം നിർമ്മിക്കുന്നു.

വിനയന്റെ ‘ബോയ്‌ഫ്രണ്ടി’ലൂടെ സിനിമയിലെത്തിയ മണിക്കുട്ടന്‌ രണ്ടാമൂഴമാണ്‌ കളഭം. വിനയന്റെ പുതിയ ചിത്രമായ ‘അതിശയനി’ൽ റോളില്ലാതിരുന്നതിനെ തുടർന്ന്‌ യുവനായകന്റെ നില പരുങ്ങലിലായിരുന്നു.

‘ബൽറാംV/sതാരാദാസി’ലെ കഥാപാത്രം അരുണിനെ വീണ്ടും ശ്രദ്ധേയനാക്കിയിരിക്കുകയാണ്‌. കത്രീന കൈഫുമൊന്നിച്ച്‌ ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെട്ട അരുൺ തരക്കേടില്ലാതെ നൃത്തം ചെയ്യുമെന്നും തെളിയിച്ചിട്ടുണ്ട്‌. കുഞ്ചാക്കോ ബോബന്‌ നീക്കിവെച്ച വേഷമായിരുന്നു ഇത്‌.

Generated from archived content: cinema2_may18_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here