രാംഗോപാൽ വർമ്മയുടെ ചിത്രമായ ‘നിശബ്ദ്’ ജിയ ഖാൻ എന്ന പുതുമുഖ നായികയ്‌ക്ക് തുണയാകുന്നു. ചിത്രത്തിനെതിരെ കോൺഗ്രസ് അടക്കം ദേശീയ പാർട്ടികൾ രംഗത്തെത്തിയതോടെ ജിയയും വാർത്താമാധ്യമങ്ങളിൽ നിറയുകയാണ്. കൗമാരക്കാരിയായ പെൺകുട്ടിക്ക് വൃദ്ധനോട് തോന്നുന്ന പ്രണയമാണ് ‘നിശബ്ദി’ന്റെ പ്രമേയം. തുടക്കക്കാരിയുടെ പകപ്പില്ലാതെയാണ് ജിയ ബിഗ്‌ബിയ്‌ക്കൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. രാം ഗോപാൽ വർമ്മയുടെ വരുംകാല ചിത്രങ്ങളിൽ ജിയയുടെ സാന്നിധ്യം ഉറപ്പുവരുത്താമെന്ന് ബോളിവുഡ് ഇപ്പോൾ അടക്കം പറയുന്നു. ഗ്ലാമർ പ്രദർശനത്തിന് മടി കാണിക്കാത്തതും ജിയ ഖാൻ എന്ന പുതുമുഖനായികയെ ബോളിവുഡിന്റെ പ്രിയങ്കരിയാക്കിയിരിക്കുകയാണ്.
Generated from archived content: cinema2_mar10_07.html Author: chithra_lekha