‘കണ്ണേ മടങ്ങുക’ എന്ന കന്നിച്ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആർബർട്ടിന്റെ പുതിയ ചിത്രത്തിലും നവ്യാ നായർ നായികയാകുന്നു. ആർട്ട് ഫിലിമിൽ നിന്നും കമേഴ്‌സ്യൽ രംഗത്തേക്കുളള ആൽബർട്ടിന്റെ ചുവടുമാറ്റം കൂടിയാണ് ഈ ചിത്രം. ജോയ്‌സിയുടെ പ്രശസ്‌ത നോവൽ പ്രബലൻ ആണ് ആൽബർട്ട് സിനിമയാക്കുന്നത്. ‘കണ്ണേ മടങ്ങുക’ പരാജയമായിരുന്നെങ്കിലും അഭിനേത്രി എന്ന നിലയ്‌ക്ക് നവ്യക്ക് നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്. അവാർഡ് നിർണയവേളകളിൽ ഈ ചിത്രം നവ്യയെ പിന്തുണക്കുമെന്നാണ് പ്രതീക്ഷ.
ബിരുദ പരീക്ഷ തീർന്നതിന്റെ ആശ്വാസത്തിലാണ് നവ്യ ഇപ്പോൾ. സിനിമയിലെ തിരക്കുമൂലം, ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛിക വിഷയമായെടുത്ത് പ്രൈവറ്റായാണ് നവ്യ പരീക്ഷക്കിരുന്നത്. തമിഴ് ചിത്രത്തിലാണ് നവ്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തുടർന്ന് തെലുങ്കിലേക്കും കടക്കും. ദിലീപിന്റെ നായികയായി അഭിനയിച്ച ‘പാണ്ടിപ്പട’യാണ് ഉടൻ പുറത്തിറങ്ങുന്ന ചിത്രം.
Generated from archived content: cinema2_june30_05.html Author: chithra_lekha