ലാൽ-രഞ്ജിത്ത്‌ ടീമിന്റെ സൗണ്ട്‌ ഓഫ്‌ മ്യൂസിക്‌

‘ചന്ദ്രോൽസവ’ത്തിനു ശേഷം മോഹൻലാൽ-രഞ്ജിത്ത്‌ ടീം ഒന്നിക്കുന്ന ചിത്രത്തിനു ‘സൗണ്ട്‌ ഓഫ്‌ മ്യൂസിക്‌’ എന്നു പേരിട്ടു. പി ആന്റ്‌ വി അസോസിയേറ്റ്‌സിന്റെ ബാനറിൽ പി.എൻ. വേണുഗോപാൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജൂലൈ ഒടുവിൽ ആരംഭിക്കും. മരക്കാർ ഫിലിംസാണ്‌ ഈ ലാൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്‌.

സംഗീതത്തിന്‌ പ്രാധാന്യമുള്ള ഇതിവൃത്തമായതിനാലാണ്‌ ‘സൗണ്ട്‌ ഓഫ്‌ മ്യൂസിക്‌’ എന്ന പേര്‌ സ്വീകരിച്ചിട്ടുള്ളത്‌. ഇതേ പേരിലുള്ള സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക്‌ ഇന്നും ആവേശമാണ്‌. ചലച്ചിത്ര പ്രവർത്തകരെ ഒന്നടങ്കം ആകർഷിക്കുന്ന ഈ ക്ലാസ്സിക്‌ ചിത്രം ഈ രംഗത്തെ തുടക്കക്കാർക്ക്‌ എന്നും പ്രചോദനമാണ്‌. മോഹൻലാലിന്റെ ‘സൗണ്ട്‌ ഓഫ്‌ മ്യൂസിക്കി’ന്‌ സംഗീതം പകരുന്നത്‌ വിദ്യാസാഗറാണ്‌. രഞ്ജിത്ത്‌-മോഹൻലാൽ ടീമിന്റെ ‘ചന്ദ്രോൽസവ’ത്തിനു വേണ്ടി അതിമനോഹരമായ ഗാനങ്ങൾ ഒരുക്കിയത്‌ ഈ സംഗീത സംവിധായകനായിരുന്നു. പാട്ടുകൾ അതിമനോഹരമായിട്ടും ചിത്രം എട്ടുനിലയിൽ പൊട്ടി. ‘സൗണ്ട്‌ ഓഫ്‌ മ്യൂസിക്‌’ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. മോഹൻലാൽ സംഗീതജ്ഞനായി പ്രത്യക്ഷപ്പെട്ടിട്ടുള്ള സിനിമകൾ വൻവിജയം കൈവരിച്ചിട്ടുണ്ടെന്നതാണ്‌ അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നത്‌.

Generated from archived content: cinema2_june27_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English