മേജർ രവി ചിത്രത്തിൽ കമലും ലാലും ഒന്നിക്കുന്നു

കീർത്തിചക്ര, മിഷൻ 90 ഡേയ്‌സ്‌ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മേജർരവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ഇന്ത്യയിലെ പ്രഗത്ഭതാരങ്ങളായ കമൽഹാസനും മോഹൻലാലും ഒന്നിക്കുന്നു. പതിവുപോലെ കമാൻഡോ ഓപ്പറേഷൻ തന്നെയാണ്‌ പുതിയ പ്രോജക്ടിന്റെ ഇതിവൃത്തവുമായി രവി തിരഞ്ഞെടുത്തിട്ടുള്ളത്‌. എയർ ഇന്ത്യയുടെ വിമാനം കാണ്ടഹാറിൽ വച്ച്‌ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നതും കമാൻഡോ ഓപ്പറേഷനിലൂടെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതുമാണ്‌ ഉദ്വേഗജനകമായ രംഗങ്ങളിലൂടെ പകർത്തിവെക്കാൻ സംവിധായകൻ തീരുമാനിച്ചിട്ടുള്ളത്‌.

എല്ലാത്തരം കഥാപാത്രങ്ങളെയും അഭിനയിപ്പിച്ചു ഫലിപ്പിക്കാനാകുന്ന നടന്മാരാണ്‌ കമലാഹാസനും മോഹൻലാലും. അതുകൊണ്ടു തന്നെ ഇവരൊന്നിക്കുന്ന ഇവരൊന്നിക്കുന്ന ചിത്രം ഏറെ പ്രീ-പബ്ലിസിറ്റി നേടിയേക്കും. കമാൻഡോ ഓഫീസർമാരായി ഒന്നിലധികം ചിത്രങ്ങളിൽ ശോഭിച്ചിട്ടുണ്ട്‌ കമലും ലാലും. മേജർ രവിയുടെ കീർത്തിചക്രയിൽ പട്ടാളമേധാവിയായി തിളങ്ങിയ മോഹൻലാൽ ദൗത്യം, മൂന്നാംമുറ എന്നിവയിൽ കമാൻഡോ ഓഫീസറായിരുന്നു.

സൂപ്പർതാരങ്ങൾ ഒന്നിച്ചണിനിരക്കുന്നതുകൊണ്ട്‌ ബഹുഭാഷാ ചിത്രമായിരിക്കുമതെന്ന്‌ സൂചനയുണ്ട്‌.

Generated from archived content: cinema2_june19_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here