മികച്ച കഥാപാത്രങ്ങളിലൂടെ ടെലിവിഷൻ രംഗത്ത് ശ്രദ്ധ നേടിയ സോനാ നായർക്ക് സിനിമയിലും തിരക്കേറുന്നു. ചെറുതെങ്കിലും കഥയിൽ നിർണായക പ്രാധാന്യമുളള വേഷങ്ങളാണ് സോനയെ തേടിയെത്തുന്നത്. പൃഥ്വിരാജ് നായകനാകുന്ന ‘അവൻ ചാണ്ടിയുടെ മകൻ’ എന്ന ചിത്രത്തിൽ സഹോദരിവേഷത്തിൽ അഭിനയിച്ചു വരികയാണിപ്പോൾ.
സത്യൻ അന്തിക്കാടിന്റെ ‘തൂവൽക്കൊട്ടാരം’ ആണ് ആദ്യചിത്രം. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിൽ നായികയായി. ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’, ലോഹിതദാസിന്റെ ‘അരയന്നങ്ങളുടെ വീട്’, ‘കസ്‌തൂരിമാൻ’ എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെയാണ് സോന അവതരിപ്പിച്ചത്. പ്രിയനന്ദന്റെ കന്നിച്ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ സോന തന്നെയാണ് സ്വന്തം കഥാപാത്രങ്ങൾക്ക് ശബ്‌ദം നൽകുന്നത്.
Generated from archived content: cinema2_june15_05.html Author: chithra_lekha