മാധുരി വീണ്ടുമെത്തുമ്പോൾ…

രണ്ടാംവരവിന്‌ ഒരുങ്ങി നിൽക്കുന്ന മാധുരി ദീക്ഷിത്തിനെ പ്രധാന കഥാപാത്രമായി സിനിമയൊരുക്കാൻ ബോളിവുഡിലെ ഒന്നാം നിര സംവിധായകർ ഒന്നടങ്കം രംഗത്ത്‌. മാധുരിയുടെ ഡേറ്റ്‌ കിട്ടിയാൽ ഏത്‌ സൂപ്പർഹിറ്റ്‌ ചിത്രം റീമേക്ക്‌ ചെയ്യുമെന്ന ചോദ്യത്തിന്‌ വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങളാണ്‌ സംവിധായകർക്കുള്ളത്‌.

‘സാഹിബ്‌ ബീബി ഔർ ഗുലാം’ പുനസൃഷ്ടിക്കാനാണ്‌ കരൺ ജോഹർ ആഗ്രഹിക്കുന്നത്‌. മീനാകുമാരി അനശ്വരമാക്കിയ വേഷം സൗന്ദര്യത്തികവാർന്ന മാധുരി കുറച്ചുകൂടി നന്നാക്കുമെന്നാണ്‌ നമ്പർവൺ സംവിധായകന്റെ വിലയിരുത്തൽ.

മാധുരിയെപ്പോലൊരു താരത്തിനുവേണ്ടി തികച്ചും നൂതനമായ പ്രമേയം കണ്ടെത്തുമെന്നാണ്‌ കൂനൻ കോഹ്‌ലി പറയുന്നത്‌. കഴിവുറ്റ നായികയെ റീമേക്കുകൾക്ക്‌ ഉപയോഗിക്കുന്നത്‌ തെറ്റായിരിക്കുമെന്നാണ്‌ കോഹ്‌ലിയുടെ നിലപാട്‌.

കേതൻ മേത്തയുടെ ‘മിർച്ച്‌ മസാല’ മാധുരി ദീക്ഷിതിനെ വച്ച്‌ പുനഃസൃഷ്ടിക്കാനാണ്‌ ഓഫ്‌ ബീറ്റ്‌ സംവിധായകൻ മധൂർ ഭണ്ഡാർക്കർക്ക്‌ താല്പര്യം.

സ്മിതാ പാട്ടീൽ മനോഹരമാക്കിയ ഗ്രാമീണസുന്ദരി സോനാബായ്‌ മാധുരിയുടെ കൈയിൽ ഭദ്രമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

‘കോൻ ഭരി മാംഗ്‌’ മാധുരിയെ നായികയാക്കി അവതരിപ്പിക്കാനാണ്‌ രാകേഷ്‌ റോഷൻ ആഗ്രഹിക്കുന്നത്‌.

ലോകപ്രശസ്ത ചിത്രം ‘സൗണ്ട്‌ ഓഫ്‌ മ്യൂസിക്‌’ പോലൊന്ന്‌ മാധുരിയെ നായികയാക്കി ഒരുക്കുമെന്ന്‌ വിക്രം ഭട്ട്‌ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഗൈഡ്‌, ഘർ, ആങ്കേൻ എന്നീ ഹിറ്റുകൾക്ക്‌ സൂപ്പർനായികയെ അണിനിരത്തി റീമേക്ക്‌ സൃഷ്ടിക്കാനാണ്‌ വിപുൽഷാ ആഗ്രഹിക്കുന്നത്‌. ഗൈഡിലെ റോസിയും ഘറിലെ വീട്ടമ്മയും പോലുള്ള സങ്കിർണ കഥാപാത്രങ്ങളെ താരത്തിന്‌ നിഷ്‌പ്രയാസം ഉൾക്കൊള്ളാൻ കഴിഞ്ഞേക്കുമെന്ന്‌ സംവിധായകന്‌ ഉറപ്പുണ്ട്‌.

റീമേക്കുകൾ ഇഷ്ടമല്ലാത്ത അശുതോഷ്‌ ഗോവാരിക്കർ മാധുരിയെ നായികയാക്കി ‘ശകുന്തള’ എന്ന ചിത്രം പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നു.

Generated from archived content: cinema2_june13_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English