കമലും ഇളയരാജയും ഒന്നിക്കുന്നു

ഗാനചീത്രീകരണത്തിൽ മികവു പുലർത്തിയിട്ടുളള അപൂർവ്വം സംവിധായകരിലൊരാളാണ്‌ കമൽ. ഗാനങ്ങളൊരുക്കുന്നതിന്‌ നല്ലൊരു സമയം മാറ്റിവെക്കുന്നതും ഈ സംവിധായകന്റെ പ്രത്യേകതയാണ്‌. ദക്ഷിണേന്ത്യയിലെ മുൻനിര സംഗീത സംവിധായകരെ തന്റെ ചിത്രങ്ങളിൽ സഹകരിപ്പിക്കാനും കമൽ പിശുക്കു കാണിച്ചിട്ടില്ല. രവീന്ദ്രൻ, ജോൺസൺ, രമേഷ്‌ നാരായണൻ, ഔസേപ്പച്ചൻ, വിദ്യാസാഗർ, മോഹൻസിതാര, കൈതപ്രം, അൽഫോൻസ്‌ തുടങ്ങി പഴയതും പുതിയതുമായ തലമുറക്കൊപ്പം കമൽ, ഇതിനകം പ്രവർത്തിച്ചു കഴിഞ്ഞു. ‘രാപ്പകലി’നെ തുടർന്ന്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ‘ഇസൈജ്ഞാനി’ ഇളയരാജയെയാണ്‌ കമൽ തിരഞ്ഞെടുത്തിട്ടുളളത്‌. ‘വ്യാമോഹ’ത്തിലൂടെ എത്തിയ ഇളയരാജ ചുരുക്കം ചില സംവിധായകർക്കൊപ്പമാണ്‌ മലയാളത്തിൽ സഹകരിച്ചിട്ടുളളത്‌. സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’, ‘മനസിനക്കരെ’, ‘അച്ചുവിന്റെ അമ്മ’ എന്നിവ ശ്രദ്ധേയം.

ദിലീപിന്റെ ക്രിസ്‌മസ്‌ ചിത്രത്തിനു വേണ്ടിയാണ്‌ കമലും ഇളയരാജയും ഒന്നുചേരുന്നത്‌. മജസ്‌റ്റിക്‌ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ നായികയാണ്‌ ദിലീപിന്റേത്‌.

Generated from archived content: cinema2_july6_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here