ജൂനിയർ വക്കീലന്മാരുടെ ദുരിതപൂർണ്ണമായ ജീവിതം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന വി.എം.വിനുവിന്റെ ‘യെസ് യുവർ ഓണർ’ ചിത്രീകരണം ജൂലൈ അവസാനവാരം കോഴിക്കോട്ട് ആരംഭിക്കും. ഏറെ സാമൂഹ്യപ്രസക്തിയുളള ഈ സിനിമയിൽ ശ്രീനിവാസനാണ് അവഗണിക്കപ്പെടുന്ന അഡ്വക്കേറ്റുമാരുടെ പ്രതിനിധിയാകുന്നത്. പത്മപ്രിയ ശ്രീനിയുടെ നായികയായി എത്തുന്നു എന്നതും ഈ ഗൃഹലക്ഷ്‌മി ചിത്രത്തിന്റെ പ്രത്യേകതയാണ്. കുറച്ചുകാലമായി സൂപ്പർതാരങ്ങളെ വച്ച് മാത്രം സിനിമയൊരുക്കിയിട്ടുളള വിനുവിന്റെ ചുവടുമാറ്റം കൂടിയാണ് ഈ സിനിമ. ടി.ദാമോദരൻ തിരക്കഥ എഴുതുന്നു. മയിലാട്ടം, വേഷം, ബാലേട്ടൻ, ബസ് കണ്ടക്‌ടർ എന്നീ സൂപ്പർതാര ചിത്രങ്ങളുടെ വിജയശിൽപിയാണ് വി.എം. വിനു. വിജിതമ്പിയുടെ ശിഷ്യനായ ഈ യുവാവിന്റേതായി തിയേറ്ററിൽ എത്തിയ ആദ്യചിത്രം മനോജ് കെ.ജയൻ നായകനായ ‘സ്വർണകിരീടം’ ആണ്.
ഗാനരചനാ രംഗത്ത് പുതുതരംഗം സൃഷ്‌ടിക്കുന്ന വയലാർ ശരത്‌ചന്ദ്രവർമ്മയാണ് ‘യെസ് യുവർ ഓണറി’ന്റെ ഗാനങ്ങൾ എഴുതുന്നത്.
ഇടവേളക്കുശേഷം ശ്രീനിവാസൻ അഭിനയരംഗത്ത് വീണ്ടും സജീവമാകുകയാണ്. മമ്മൂട്ടിയുടെ ‘ഭാർഗവചരിതം മൂന്നാംഖണ്‌ഡ’ത്തിലും ശ്രീനിക്ക് മികച്ച വേഷമാണ്. ശ്രീനി തന്നെ തിരക്കഥയൊരുക്കുന്ന ഈ സിനിമയിൽ നിഖിതയാണ് നായിക. രഞ്ഞ്‌ജിത്തിന്റെ ‘പ്രജാപതി’യിൽ ശ്രദ്ധിക്കപ്പെടുന്ന റോളായിരുന്നു ശ്രീനിക്ക്.
Generated from archived content: cinema2_july24_06.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English