മോഹൻലാൽ-ജോഷി-സാജൻ ടീം ഒന്നിക്കുന്നു

മിഷൻ 90 ഡേയ്‌സിനു ശേഷം ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളസിനിമയിലെ അതികായരായ മോഹൻലാൽ-ജോഷി-എ.കെ. സാജൻ ടീം ഒന്നിക്കുന്നു. ശശി അയ്യഞ്ചിറ നിർമ്മിക്കുന്ന സിനിമയിൽ സൂപ്പർതാരത്തിന്‌ മൂന്നു നായികമാരുണ്ട്‌. മലയാളി സുന്ദരികളാണ്‌ ഈ പ്രൊജക്ടിൽ അണിനിരക്കുന്നത്‌. ഗോപിക നായികമാരിലൊരാളായിരിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിട്ടുണ്ട്‌. ഇന്നസെന്റ്‌, ജഗതി ശ്രീകുമാർ, സിദ്ദിഖ്‌, സായ്‌കുമാർ തുടങ്ങി വൻ താരനിരതന്നെയുണ്ട്‌ ചിത്രത്തിൽ.

നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന സിനിമ പുതുവർഷാരംഭത്തിൽ തീയേറ്ററുകളിലെത്തും. ഉത്രട്ടാതി ഫിലിംസിന്റെ ആറാമതു ചിത്രത്തിന്റെ ലൊക്കേഷൻ എറണാകുളവും ഒറ്റപ്പാലവുമാണ്‌.

മോഹൻലാൽ ആദ്യമായിട്ടാണ്‌ ഉത്രട്ടാതി ഫിലിംസിനൊപ്പം സഹകരിക്കുന്നത്‌. ഇതോടെ സൂപ്പർതാരങ്ങളെയെല്ലാം അണിനിരത്തി എന്ന ക്രെഡിറ്റും ഈ ചലച്ചിത്ര നിർമ്മാണ കമ്പനിക്ക്‌ സ്വന്തം. ഹിറ്റ്‌ചാർട്ടിൽ ഇടംകണ്ട നിരവധി കുറ്റാന്വേഷണ ചിത്രങ്ങൾക്ക്‌ പിൻബലമായ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജൻ ജോഷി-മോഹൻലാൽ ചിത്രത്തിന്‌ രചന നിർവ്വഹിക്കുന്നത്‌ ചലച്ചിത്രവൃത്തങ്ങളിൽ വാർത്തയാകുകയാണ്‌.

Generated from archived content: cinema2_july19_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here