ഇന്ദ്രജിത്തും മീനാക്ഷിയും നായികാനായകന്മാരാകുന്ന ‘കടൽചിത്രങ്ങൾ’ നവാഗതനായ ഗിരീഷ് കുന്നുമ്മേൽ സംവിധാനം ചെയ്യുന്നു. വിജയരാഘവൻ, സായ്‌കുമാർ, ജയകൃഷ്‌ണൻ, ഉണ്ണിശിവപാൽ, അംബിക, കണ്ണൂർ ശ്രീലത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഇമേജിൽ കുരുങ്ങാത്ത നായകൻ എന്ന പ്രത്യേകത ‘ഇന്ദ്രജിത്തി’ന് അവസരങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ‘ദി പോലീസി’ലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ചാന്തുപൊട്ടി’ലെ വില്ലനിലും ഇന്ദ്രന് പ്രതീക്ഷയുണ്ട്.
പൊൻമുടി പുഴയോരം, ജൂനിയർ സീനിയർ തുടങ്ങി ചിത്രങ്ങളെല്ലാം പരാജയമായതോടെ മലയാളത്തിൽ നിന്നുളള ഓഫറുകൾ മീനാക്ഷി നിരസിക്കുകയാണ്. ‘കടൽ ചിത്രങ്ങളി’ലെ നായികാസ്ഥാനം മീനാക്ഷി നിരാകരിക്കാനുളള സാധ്യതയും തളളിക്കളയാനാകില്ല. സന്തോഷ് കോളേത്ത് രചന നിർവഹിക്കുന്ന ഈ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത് എം.ജെ.രാധാകൃഷ്‌ണനാണ്. എഡിറ്റിംഗ്-ബീനാപോൾ.
Generated from archived content: cinema2_july14_05.html Author: chithra_lekha