ശ്രീനിവാസൻ നായകനാകുന്ന ‘ചിതറിയവർ’

കോളേജ്‌ ലാബുകളിൽ തവളകളെയും പാറ്റകളെയും പിടിച്ചു കൊടുക്കുന്ന വിദ്യാസമ്പന്നനായ ദളിത്‌ യുവാവായ വിശ്വനെയാണ്‌ ശ്രീനിവാസൻ ചിതറിയവരിൽ അവതരിപ്പിക്കുന്നത്‌. ഒരു ട്യൂട്ടോറിയൽ അധ്യാപകന്റെ വരുമാനം ജീവിക്കാൻ തികയാത്തതിനാലാണ്‌ വിശ്വൻ തവള പിടുത്തത്തിനിറങ്ങുന്നത്‌. ഒരു വിദ്യാസമ്പന്നനായ ദളിത്‌ യുവാവിന്റെ പ്രശ്‌നങ്ങളെ ഏറെ ഗൗരവത്തോടെയാണ്‌ ഈ സിനിമ ചർച്ച ചെയ്യുന്നത്‌. ശക്തമായ കഥയും അർപ്പണ മനസ്സുളള ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്‌മയുമാണ്‌ ഈ സിനിമയിൽ ശ്രീനിവാസൻ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ ഘടകങ്ങൾ.

കഥാകൃത്തായ ലാൽജി ജോസാണ്‌ ‘ചിതറിയവരു’ടെ സംവിധായകൻ. എം.കെ.ഹരികുമാറിന്റെ കഥയ്‌ക്ക്‌ ജി.ആർ.ഇന്ദുഗോപൻ തിരക്കഥ എഴുതിയിരിക്കുന്നു. കുരീപ്പുഴ ശ്രീകുമാറിന്റെ വരികൾക്ക്‌ സി.ജെ.കുട്ടപ്പൻ സംഗീതം നല്‌കിയിരിക്കുന്നു. ഛായാഗ്രഹണം കെ.ജി.ജയൻ. ഗ്ലോബൽ ക്രിയേഷനാണ്‌ ചിത്രം നിർമ്മിക്കുന്നത്‌.

Generated from archived content: cinema2_dec20.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here