‘കാഞ്ചീപുര’വും പ്രകാശ്‌രാജും

പ്രിയദർശൻ നീണ്ട ഇടവേളയ്‌ക്കുശേഷം സംവിധാനം ചെയ്യുന്ന തമിഴ്‌ ചിത്രം ‘കാഞ്ചീപുര’ത്തിൽ നടൻ പ്രകാശ്‌ രാജിന്‌ ശ്രദ്ധേയവേഷം. കച്ചവടമൂല്യങ്ങൾ ഒഴിവാക്കി പ്രിയനെടുക്കുന്ന ‘കാഞ്ചീപുരം’ അഭിനേതാവ്‌ എന്ന നിലയിൽ പ്രകാശിന്‌ തുണയായേക്കും. കലാസംവിധായകൻ സാബു സിറിൾ അടക്കം പ്രിയന്റെ ‘വിജയഘടക’ങ്ങളെല്ലാം ഈ സംരംഭത്തിന്‌ പിന്നിലുണ്ട്‌. ആഗസ്‌റ്റ്‌ അവസാനവാരം ഷൂട്ടിംഗ്‌ തുടങ്ങും. മറ്റു സ്വഭാവനടന്മാരിൽ നിന്നും വ്യത്യസ്തമായ കരിയർഗ്രാഫാണ്‌ പ്രകാശ്‌രാജിനുള്ളത്‌. ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങളെ ഇടതടവില്ലാതെ ലഭിച്ചത്‌ കെ. ബാലചന്ദറുടെ കണ്ടുപിടുത്തങ്ങളിൽ ഏറെ ശ്രദ്ധേയനായ ഈ താരത്തിന്‌ മുതൽക്കൂട്ടായിരുന്നു. മണിരത്നം ചിത്രങ്ങളായ ‘ഇരുവർ’, കന്നത്തിൽ മുത്തമിട്ടാൻ‘ എന്നിവ മതി ഈ നടന്റെ അഭിനയവൈവിധ്യം വിലയിരുത്താൻ. വില്ലനായും ഉപനായകനായും കൊമേഡിയനായും നിറയുന്ന ഈ താരം നിർമാതാവിന്റെ മേലങ്കിയും അണിയാറുണ്ട്‌. പൃഥ്വിരാജ്‌ നായകനായ ’മൊഴി‘യിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ’പാണ്ടിപ്പട‘ അടക്കം വിരലിലെണ്ണാവുന്ന ചില മലയാളചിത്രങ്ങളിലും മുഖം കാണിച്ചിട്ടുണ്ട്‌.

ഈ ചിത്രത്തിൽ ശ്രേയ റെഡ്‌ഡി പ്രകാശ്‌രാജിന്റെ നായികയാവുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ കാഞ്ചീപുരം തന്നെ. മമ്മൂട്ടി ചിത്രമായ ’ബ്ലാക്കി‘ൽ നായികയായെത്തിയതോടെയാണ്‌ ശ്രേയ മലയാളത്തിന്‌ പരിചിതയായത്‌. ടെലിവിഷൻ ചാനലിൽ അൾട്രാ മോഡേൺ അവതാരകയായി പ്രേക്ഷകരെ കയ്യിലെടുത്ത ശ്രേയക്ക്‌ ഡൗൺ ടുഎർത്തായ വേഷമാണ്‌ സംവിധായകൻ രഞ്ജിത്ത്‌ നൽകിയത്‌. അലക്കുകാരിയായി തിളങ്ങിയ ശ്രേയ ’ഒരാൾ‘ എന്ന സിനിമയിലും വേഷമിട്ടു. ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചുവരുന്ന ഈ കറുത്ത സുന്ദരി സെലക്ടീവായിരിക്കുകയാണ്‌.

Generated from archived content: cinema2_aug7_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here